ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ട്രംപിന്റെ പേരില്ല. അമേരിക്കയിലെ അതി സമ്പന്നരായ നൂറ് പേരുടെ പട്ടികയില്‍ നിന്നാണ് ഇത്തവണ ട്രംപിന്റെ പേര് പുറത്തായിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ട്രംപിന്റെ പേരില്ലാതെ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടിക പുറത്തിറങ്ങുന്നത്.

ഫോബ്സിന്റെ മാനദണ്ഡമനുസരിച്ച് ട്രംപിന്റെ വരുമാനത്തില്‍ 3000 കോടിയുടെ ഇടിവ് സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതേത്തുടര്‍ന്നാണ് പട്ടികയില്‍ നിന്ന് ട്രംപ് പുറത്തായത്. നിലവില്‍ 18,650 കോടിയാണ് ഹോട്ടല്‍ ശൃംഖല വ്യവസായിയായ ട്രംപിന്റെ ആസ്തി. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുവച്ച് ട്രംപിന്റെ സ്വന്തം ആസ്തിയില്‍ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍ കോവിഡിനു ശേഷം ട്രംപിന്റെ ആസ്തിയില്‍ 5000 കോടിയുടെ കുറവ് വന്നിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here