റിപ്പോർട്ട് : അനിൽ മറ്റത്തികുന്നേൽ

ചിക്കാഗോ: ചിക്കാഗോയിൽ വച്ച്  നടത്തപ്പെടുന്ന ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മീഡിയാ കോൺഫറൻസിൽ ടോണി കിഴക്കേക്കുറ്റ് ( Elite Gaming ) ഗോൾഡൻ സ്പോൺസർ ആകുന്നു. നവംബർ 11 മുതൽ 14 വരെ ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്ട്സിൽ വച്ച് നടത്തപെടുന്ന മീഡിയ കോൺഫറൻസിന്റെ വിജയത്തിനായി ശക്തമായ പിന്തുണ നൽകി കൊണ്ടാണ് ടോണി കിഴക്കേക്കുറ്റ് ഗോൾഡൻ സ്പോൺസർ ആകുന്നത്. ചിക്കാഗോയുടെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ ഏറെ അറിയപ്പെടുന്ന ശ്രീ  ഫ്രാൻസിസ് കിഴക്കേക്കുറ്റിന്റെ മകനാണ് ടോണി കിഴക്കേക്കുറ്റ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ ബിസിനസിലൂടെ വളർന്നു വരുന്ന യുവ ബിസിനസ്സുകാരനായ ടോണി കിഴക്കേക്കുറ്റ്, Elite Gaming എന്ന സംരംഭം സ്ഥാപിച്ച് ഇല്ലിനോയി സംസ്ഥാനത്തുടനീളം വിവിധ വ്യാപാര സ്ഥാപനങ്ങളിൽ Gaming mechines സ്ഥാപിച്ചുകൊണ്ട് വൈവിധ്യമാർന്ന വ്യവസായ മേഖലകളിലൂടെ സഞ്ചരിക്കുകയാണ്. അമേരിക്കയിലെ തന്നെ പ്രശസ്തമായ എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഒന്നായ ഇല്ലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( IIT ) ൽ നിന്നുള്ള ബയോമെഡിക്കൽ എൻജിനീയറിങ്ങ് മാസ്റ്റേഴ്സ് ബിരുദധാരികൂടിയാണ് ഇദ്ദേഹം.  നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ കൂട്ടായ്മയും കേരളത്തിലെ രാഷ്ട്രീയ – മാധ്യമ രംഗത്തെ പ്രമുഖരും ചിക്കാഗോയിൽ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിനായി സംഗമിക്കുമ്പോൾ  സാമ്പത്തികമായ പിന്തുണയുമായി രംഗത്തു വന്നിരിക്കുന്ന ഫ്രാൻസിസ് കിഴക്കേക്കുറ്റിനും ടോണി കിഴക്കേക്കുറ്റിനും  IPCNA ക്ക് വേണ്ടി നന്ദി അറിയിക്കുന്നതായി നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

നവംബർ 11 മുതൽ 14 വരെ നടക്കുന്ന ഈ കൺവെൻഷന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. അർത്ഥസമ്പുഷ്ടമായ ചർച്ചകളും സെമിനാറുകളും  നയനമനോഹരമായ കലാപരിപാടികളും ഈ കൺവെൻഷന്റെ വിജയം സുനിശ്ചിതമാക്കും എന്നുറപ്പായി കഴിഞ്ഞു. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നടത്തപെടുന്ന കൺവെൻഷന്റെ വിജയത്തിന് വേണ്ടി വിവിധ  കമ്മറ്റികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

 

LEAVE A REPLY

Please enter your comment!
Please enter your name here