ഇന്ത്യന്‍ വംശജയായ ട്രാവല്‍ ബ്ലോഗര്‍ അഞ്ജലി റ്യോത് മെക്സിക്കോയിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നാണ് അഞ്ജലിക്ക് ജീവന്‍ നഷ്ടമായത്. റൂഫ് ടോപ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒരു സംഘം തോക്ക് ധാരികളെത്തി വെടിവെക്കുകയായിരുന്നു.

ആക്രമണത്തില്‍ നെതര്‍ലാന്‍ഡ്സില്‍ നിന്നും ജര്‍മനിയില്‍ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികള്‍ കൂടി കൊല്ലപ്പെട്ടു. ഹിമാചല്‍ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോര്‍ണിയയില്‍ സാന്‍ ഹോസെയിലാണ് താമസം.

LEAVE A REPLY

Please enter your comment!
Please enter your name here