ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് താരം പോള്‍ വാക്കറുടെ മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ചു നല്‍കിയത് ഹോളിവുഡ് സൂപ്പര്‍ താരം വിന്‍ഡീസല്‍. വിവാഹ വേദിയിലേക്ക് വിന്‍ ഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ഞങ്ങള്‍ വിവാഹിതരായി’ എന്ന ക്യാപ്ഷനോടെ മെഡോ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിയമവിരുദ്ധ കാറോട്ടമല്‍സരങ്ങളുടെ ത്രസിപ്പിക്കുന്ന കഥ പറയുന്ന ‘ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്’ ആക്ഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം പോള്‍ വാക്കര്‍ തന്റെ നാല്‍പതാം വയസ്സില്‍ ഫ്യൂരിയസ് 7ന്റെ ചിത്രീകരണത്തിനിടെയാണ് അപകടത്തില്‍ മരണപ്പെടുന്നത്. തുടര്‍ന്ന് പോളിനു പകരക്കാരായി ചില
സീനുകളില്‍ അദ്ദേഹത്തിന്റെ സഹോദരന്മാരായ കോഡി വാക്കറും കാലെബ് വാക്കറുമാണ് അഭിനയിച്ചത്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളില്‍ പോള്‍ വാക്കര്‍ ബ്രയാന്‍ എന്ന കഥാപാത്രമായും വിന്‍ഡീസല്‍ ഡൊമിനിക്കായും വേഷമിട്ടു. വിന്‍ ഡീസലും കുടുംബവും പോള്‍ വാക്കറുടെ കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. ചലച്ചിത്രനടനും സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ വിന്‍ഡീസലിന്റെ മകളുടെ പേര് പോളിന്‍ എന്നാണ്. അപകടത്തില്‍ മരണമടഞ്ഞ ഉറ്റചങ്ങാതി പോള്‍ വാക്കറിനോടുള്ള ആദരസൂചകമായാണ് വിന്‍ ആ പേര് മകള്‍ക്കിട്ടത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here