സ്വന്തം പിതാവ് മരിച്ചു കിടക്കുമ്പോള്‍ ശവപ്പെട്ടിക്കരികില്‍ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ മോഡലിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല. ഫ്ളോറിഡയിലെ മിയാമിയില്‍ ഇന്‍സ്റ്റഗ്രാം താരവും മോഡലുമായ ജെയ്ന്‍ റിവറയാണ് അനവസരത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് മൂലം വിവാദത്തിലായത്. പിതാവിന്റെ മൃതദേഹത്തിനൊപ്പം ചിത്രശലഭം പറന്നുപോയി. നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്’ എന്നൊരു കുറിപ്പും ജെയ്ന്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ എഴുതിയ വരികള്‍ക്ക് തീരെ ചേരാത്തതായിരുന്നു ജെയ്ന്‍ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രങ്ങള്‍. കറുത്ത നിറത്തിലുള്ള മോഡേണ്‍ വസ്ത്രം ധരിച്ച് ശവപ്പെട്ടിക്കരികെ ചിരിച്ചുകൊണ്ട് പല പോസില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ ജെയ്ന് ഡിലീറ്റ് ചെയ്യേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here