പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: കൊറോണ വൈറസിന്റെ വ്യാപനം അമേരിക്കയില്‍ 50 ശതമാനത്തിലേറെ കുറഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മാരകമായ ഡെല്‍റ്റാ വൈറസിന്റെ വ്യാപനം സെപ്റ്റംബര്‍ മാസം അതിരൂക്ഷമായിരുന്നുവെങ്കിലും പിന്നീട് സാവകാശം കുറഞ്ഞവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായ ഫ്ളോറിഡാ, ജോര്‍ജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതില്‍ നാല്‍പതു ശതമാനത്തിലേറെ കണ്ടെടുത്തു. അര്‍കന്‍സ്, ലൂസിയാന ഉള്‍പ്പെടെ 75 ശതമാനമാണ് കുറഞ്ഞുവരുന്നത്.

തണുപ്പു മേഖലയിലും, താരതമേന്യേ വാക്സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളായ അലാസ്‌ക്കാ, മിഷിഗണ്‍, മൊണ്ടാന എന്നീ സംസ്ഥാനങ്ങളില്‍ ശരാശരി 85, 63, 56 ശതമാനം വര്‍ദ്ധവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

തണുപ്പു വര്‍ദ്ധിക്കുന്നതോടെ ആള്‍കൂട്ടം വീടുകളിലും, അതുപോലെ അടഞ്ഞുകിടക്കുന്ന ഹാളുകളിലും കൂടിവരുമ്പോള്‍, വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത തള്ളി കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. എന്തുതന്നെയായാലും അമേരിക്കയില്‍ വ്യാപനത്തിന്റേതാണ് വളരെ കുറഞ്ഞുവരുന്നുവെന്നുള്ളത് ആശ്വാസത്തിന് വക നല്‍കുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here