പി പി ചെറിയാന്‍

ന്യുയോര്‍ക്ക്: മോഷ്ടിക്കപ്പെട്ട 15 മില്യനോളം വിലയുള്ള 250 പുരാവസ്തുക്കള്‍ ഇന്ത്യക്ക് കൈമാറി ന്യുയോര്‍ക്ക് സിറ്റി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒക്ടോ: 28 ന് നടന്ന ചടങ്ങില്‍ യു.എസ് അധികൃതരാണ് കോണ്‍സുലേറ്റിന് കൈമാറിയത്. പതിനൊന്നാം നുറ്റാണ്ടിലേതെന്ന് വിശ്വസിക്കുന്ന ബ്രോണ്‍സില്‍ തീര്‍ത്ത നാല് മില്യണ്‍ ഡോളറോളം വില വരുന്ന നടരാജ വിഗ്രഹവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ ഡീലര്‍ സുഭാഷ് കപൂറാണ് ഇവയെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവന്നത് മാന്‍ഹാട്ടണ്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസും യു.എസ് ഇമിഗ്രെഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആയിരകണക്കിന് പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത് , എന്നാല്‍ ഈ ആരോപണം സുഭാഷ് കപൂര്‍ നിഷേധിച്ചു.

ശിവ നടരാജ വിഗ്രഹം വിറ്റത് ആര്‍ട്ട്സ് ആന്റിക് ഗ്യാലറി ഓപ്പറേറ്ററായ നാന്‍സി വിയന്നയുടെ അമ്മയാണ് ഇവര്‍ക്കെതിരെ പിന്നീട് ഗൂഡാലോചന കേസില്‍ പോലീസ് കേസ്സെടുത്തു. സുഭാഷ് കപൂര്‍ ഇപ്പോള്‍ ഇന്ത്യന്‍ ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ്. അമേരിക്കയില്‍ വിചാരണ ചെയ്യുന്നതിന് ഇവിടേക്ക് കൊണ്ട് വരുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചു വരുന്നു.

143 മില്യണ്‍ ഡോളറിന്റെ ഇടപാടാണ് സുഭാഷ് നടത്തിയിരിക്കുന്നതെന്നും യു.എസ് അധികൃതര്‍ ആരോപിച്ചു . ന്യുയോര്‍ക്കില്‍ ഇത്തരം വസ്തുക്കള്‍ സൂക്ഷിച്ചു വെക്കുന്നതിന് വലിയൊരു സ്റ്റോറേജ് സുഭാഷിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here