താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന വെളിപ്പെടുത്തുമായി നടന്‍ കാല്‍ പെന്‍. ഹരോള്‍ഡ് ആന്‍ഡ് കുമാര്‍ ഫ്രാഞ്ചൈസിയിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ താരമാണ് കാല്‍ പെന്‍. പതിനൊന്നു വര്‍ഷമായി താന്‍ പങ്കാളിയുായി പ്രണയത്തിലാണെന്നും ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും കാല്‍ പെന്‍ വെളിപ്പെടുത്തി. ‘യു കാന്റ് ബി സീരിയസ് എന്ന പേരില്‍ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് കാല്‍പെന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

‘യു കാന്റ് ബി സീരിയസിന്റെ റിലീസിനു മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഒബാമ ഗവണ്‍െന്റിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന സമയത്താണ് പങ്കാളിയായ ജോഷിനെ കണ്ടുമുട്ടുന്നത്. നീണ്ട പതിനൊന്ന വര്‍ഷങ്ങളായി ഇരുവരും ഒന്നിച്ചാണ്. ഇപ്പോള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു.

രണ്ടു പേരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണയുമായി ഒപ്പമുണ്ടെന്നും താരം വെളിപ്പെടുത്തി. വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹം ഉടനെയുണ്ടാകും. വിവാഹാഘോഷങ്ങള്‍ ചെറിയ രീതിയില്‍ നടത്തണോ, അതോ ആര്‍ഭാടമായി നടത്തണോ എന്നതിലാണ് ഇപ്പോള്‍ സംശയമുള്ളതെന്നും കാല്‍ പെന്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കാല്‍ പെന്നിന്റെ മാതാപിതാക്കള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here