പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഞായറാഴ്ച രാവിലെ ഹൂസ്റ്റണ്‍ സ്‌കില്‍ഡര്‍ ഡ്രൈവിലെ വീടിനകത്ത് നടന്നു കൊണ്ടിരുന്ന ഹാലോവീന്‍ പാര്‍ട്ടിയില്‍ രണ്ടു ഗ്രൂപ്പുകള്‍ പരസ്പരം ഏറ്റുമുട്ടുകയും തുടര്‍ന്ന് വെടിവെപ്പ് നടക്കുകയും ചെയ്തതില്‍ 18 വയസ്സുള്ള യുവതി വെടിയേറ്റ് മരിക്കുകയും പതിനാറ് വയസ്സുള്ള ആണ്‍കുട്ടിക്ക് വെടിയേല്‍ക്കുകയും ചെയ്തു. വെടിവെപ്പില്‍ പരിക്കേറ്റവര്‍ ഇതിലും ഇതിലും കൂടുതല്‍ ഉണ്ടാകുമെന്ന് ഹാരിസ് കൗണ്ടി പോലീസ് പറഞ്ഞു.

മൂന്നു പേരെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹാരിസ് കൗണ്ടി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ബോര്‍ഡ് അംഗത്തിന്റെ മകളാണ് വെടിയേറ്റ് മരിച്ച അലക്സിസ് കാണ്ടു. വെടിയേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. സംഭവം നടക്കുമ്പോള്‍ വീടിന്റെ ഉടമസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്നും വെടിവെക്കുന്നതിന് ഉപയോഗിച്ചു എന്ന സംശയിക്കുന്ന തോക്ക് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ തോക്കുകള്‍ ഉപയോഗിച്ചിരിക്കാമെന്നും പോലീസ് പറയുന്നു. ഈ സംഭവവുമായി ആരെയും അറസ്റ് ചെയ്തതായി പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അറിയിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here