കൊറോണക്കാലത്ത് ലോകം ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് ഏതെന്ന് വ്യക്തമാക്കി ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി. കോവിഡ്, കൊറോണ, ക്വാറന്റീന്‍ എന്നീ വാക്കുകളായിരിക്കുമെന്ന ഉത്തരങ്ങളെ തള്ളി വാക്‌സ് എന്ന വാക്കാണ് ഈ വര്‍ഷം ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. vax എന്ന വാക്കാണ് ആളുകള്‍ വ്യാപകമായി സെര്‍ച്ച് ചെയ്തത്.

ബന്ധപ്പെട്ട double-vaxxed, unvaxxed and anti-vaxxer എന്നീ വാക്കുകളെല്ലാം വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി സീനിയര്‍ എഡിറ്റര്‍ ഫിയോണ മക്‌പേഴ്‌സണ്‍ വ്യക്തമാക്കി. vaxxie, vax-a-thon, vaxinista എന്നിങ്ങനെ വേറെയും വാക്കുകള്‍ വാക്‌സുമായി ബന്ധപ്പെട്ടുണ്ടായി. അതേസമയം പാന്‍ഡമിക് എന്ന വാക്കിന്റെ ഉപയോഗം ഈ വര്‍ഷം 57,000 തവണ വര്‍ധിച്ചുവെന്നും ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറി അധികൃതര്‍ വെളിപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here