പി പി ചെറിയാന്‍

വെര്‍ജീനിയ: നവംബര്‍ 2ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നിലവിലുളള ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഗവര്‍ണ്ണറുമായ ടെറിമകോലിഫ് പരാജയത്തിലേക്ക്. ബ്ലൂ സ്റ്റേറ്റായ വെര്‍ജീനിയ റെസിലേക്ക് മാറുകയാണ്. 97 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി യംഗ് കിങ്ങ് 51.1 ശതമാനം വോട്ടുകള്‍(1616795) നേടി മുന്നിലെത്തിയപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിക്ക് 48.2 ശതമാനം(1528791) വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളൂ.

റിപ്പബ്ലിക്കന്‍ കേന്ദ്രങ്ങളില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ ഇതിനകം തുടങ്ങി കഴിഞ്ഞു. ടെറിയുടെ വിജയം സുനിശ്ചിതമാണെന്ന് ബൈഡന്‍ എല്ലാ തിരഞ്ഞെടുപ്പു യോഗങ്ങളിലും ആവര്‍ത്തിച്ചിരുന്നു. ബൈഡന്റെ പ്രതീക്ഷകള്‍ ആസ്ഥാനത്താക്കികൊണ്ടാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മുന്നേറുന്നത്. ട്രമ്പിന്റെ അടുത്ത അനുയായിയാണ് യംഗ് കിംഗ് എങ്കിലും പരസ്യമായി ട്രമ്പിനെ പിന്തുണക്കുവാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തയ്യാറായിരുന്നില്ല.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതോടെ വിജയം ട്രമ്പിന് അവകാശപ്പെടും. ട്രമ്പിന്റെ രാഷ്ട്രീയ പ്രവേശനം ഈ വിജയത്തോടെ വീണ്ടും സജ്ജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു പല സ്ഥലങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകളിലും ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രകടനം വളരെ പരിതാപകരമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here