ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കേറ്റ് ആരായിരിക്കുമെന്നുള്ള ചോദ്യത്തിന് ഉത്തരമൊരുങ്ങുന്നു. നിലവിലെ പബ്ലിക് അഡ്വക്കറ്റായ ജുമാനി വില്യംസിന് തന്നെ വീണ്ടും സാധ്യതയൊരുങ്ങുന്നതിന്റെ സൂചനകളാണ് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ കാണുന്നത്. അമ്പത്തൊന്ന് ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ജുമാനി വില്യംസാണ് മേല്‍ക്കൈ നേടിയിരിക്കുന്നത്.

പകുതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡമോക്രാറ്റായ വില്യംസിനു 434,837 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ഡോ. ദേവി നമ്പ്യാപറമ്പിലിന് 154,490 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ജുമാനി വില്യംസിന് 67.7 ശതമാനവും ദേവി നമ്പ്യാപറമ്പിലിന് 24.1 ശതമാനവുമാണ് വോട്ടുകള്‍ ലഭിച്ചിരിക്കുന്നത്.

അതേസമയം ഡെമോക്രാറ്റ്‌സിന് വന്‍ഭൂരിപക്ഷമുള്ള ന്യൂയോര്‍ക്ക് സിറ്റിയില്‍ നിലവിലെ പബ്ലിക്ക് അഡ്വക്കേറ്റായ ജുമാനി വില്യംസിനെ കടത്തിവെട്ടി വിജയിക്കുകയെന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോ. ദേവി നമ്പ്യാപറമ്പിലിനെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here