ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയറായി എറിക് ആഡംസ്. 47 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ എറികിന്റെ വിജയം ഉറപ്പായി. എറിക് ആഡംസിന്ു ഇതുവരെ ലഭിച്ചത് 404,365 വോട്ടുകളാണ്. 66.8 ശതമാനം വിജയം. മുന്‍ പോലീസ് ക്യാപ്റ്റന്‍ കൂടിയായ എറിക് ആഡംസിന്റെ വിജയം തുടക്കം മുതല്‍ പ്രതീക്ഷിച്ചിരുന്നതാണ്.

47 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ കര്‍ട്ടിസ് സ്ലിവയ്ക്ക് ലഭിച്ചത് 173,575 വോട്ടുകള്‍ മാത്രമാണ്. 28.5 ശതമാനം. ഇതോടെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ എറിക് ആഡംസിന്റെ വിജയം ഉറപ്പിച്ചത്. സ്ഥാനമേല്‍ക്കുന്നതോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയറാകും എറിക് ആഡംസ്.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഇലക്ഷന്‍ സംബന്ധിച്ച് പ്രവചനങ്ങള്‍ ശരിവെക്കുന്നതായിരുന്നു എറിക് ആഡംസിന്റെ വിജയം. ദരിദ്രരേയും നിരാലംബരേയും സഹയാക്കുമെന്നതായിരുന്നു എറികിന്റെ വാഗ്ദാനം. കഷ്ടപ്പാടുകളിലൂടെ തന്നെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്ത അമ്മയേയും 61കാരനായ അദ്ദേഹം സ്മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here