ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക വികാരിയും മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗവുമായ റവ. ഈപ്പന്‍ വര്‍ഗീസിന് ഡോക്ടറേറ്റ് ലഭിച്ചു.

കല്‍ക്കട്ടയിലെ പ്രശസ്തമായ സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ‘അതിരുകളുടെ ഉല്ലംഘനം: മലബാര്‍ മാര്‍ത്തോമാ സുറിയാനി ക്രിസ്ത്യാനി പ്രസംഗ സംഘവും കൊളോണിയല്‍ തിരുവിതാംകൂറിലെ തദ്ദേശീയ മിഷനറി പ്രസ്ഥാനങ്ങളും, 1888-1947 (‘Transgressing the Boundaries: Malabar Mar Thoma Syrian Christian Evangelistic Association and the Indigenous Missionary Initiatives in Colonial Travancore, 1888-1947’) എന്ന തീസിസിനാണ്
ഡോക്ടറേറ്റ് (DTh) ലഭിച്ചത്.

മാര്‍ത്തോമാ സന്നദ്ധ സുവിശേഷ സംഘത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്, സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട്. സൗത്ത് വെസ്റ്റ് സെന്റര്‍ ‘ബി’ പ്രസിഡണ്ട് എന്നീ ചുമതലകളും നിര്‍വഹിച്ചു വരുന്നു. ഒക്ടോബര്‍ മാസം അറ്റ്‌ലാന്റയില്‍ നടത്തിയ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായിരുന്ന അച്ചന്‍ ഒരു മികച്ച വാഗ്മിയാണ്. ഇമ്മാനുവേല്‍ ഇടവക വികാരിയായി 2021 മെയ് മാസം ചുമതലയേ ല്‍ക്കുന്നതിനു മുമ്പ് കോട്ടയം മാര്‍ത്തോമാ വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.

മുംബൈ ഭദ്രാസന കൗണ്‍സില്‍ അംഗമായും സൂററ്റ് സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ന്യൂഡല്‍ഹി സെന്റ് ജോണ്‍സ് സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാന്‍സ്വാരാ ശാലേം, ഡെറാഡൂണ്‍, ഗുര്‍ഗോണ്‍ തുടങ്ങി വിവിധ ഇടവകകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2003 ജൂലൈ 9 നു മാര്‍ത്തോമാ സഭയില്‍ കശീശയായി ശുശ്രൂഷ ആരംഭിച്ച അച്ചന്‍ തിരുവല്ല മേപ്രാല്‍ സ്വദേശിയും പ്ലാമ്മൂട്ടില്‍ വില്യമംഗലത്തു കുടുംബാംഗവുമാണ്. അച്ചന്റെ സഹധര്‍മ്മിണി മേരി നീന വര്‍ഗീസ് കാര്‍ത്തികപ്പള്ളി കോട്ടയ്ക്കകത്ത് പറമ്പില്‍ കുടുംബാംഗമാണ്. മക്കളായ റിബെക്കാ മേരി വര്‍ഗീസ്, എഫ്രയീം ഈപ്പന്‍ വര്‍ഗീസ്, ജോര്‍ജ് ഹാനോക്ക് വര്‍ഗീസ് എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here