താന്‍ അപകടത്തിലാണെന്ന വഴിയാത്രക്കാരനെ ഹാന്‍ഡ് സിഗന്ല്‍ കാണിച്ച് ബുദ്ധിപരമായി സ്വന്തം ജീവന്‍ രക്ഷിച്ച് പതിനാറുകാരി. യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്ന് നവംബര്‍ രണ്ടിന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയാണ് കാറില്‍ പ്രതിയുമൊത്ത് സഞ്ചരിക്കവെ വഴിയില്‍ കണ്ട മറ്റൊരു വാഹന യാത്രികനോട് ഹാന്‍ഡ് സിഗന്‌ലിലൂടെ സഹായമഭ്യര്‍ത്ഥിച്ചത്.

പെണ്‍കുട്ടിയുടെ സഹായഭ്യര്‍ത്ഥന മനസ്സിലായ വഴിയാത്രക്കാരന്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും പിന്നീട് വാഹനത്തെ ഫോളോ ചെയ്യുകയുമായിരുന്നു. ഇയാള്‍ കൃത്യമായി ലൊക്കേഷന്‍ നല്‍കിയതോടെ പിന്തുടര്‍ന്നെത്തിയ പോലീസ് പ്രതിയെ കീഴടക്കി പെണ്‍കുട്ടിയെ രക്ഷിച്ചു. ജെയിംസ് ഹെര്‍ബര്‍ട്ട് ബ്രിക്ക് എന്ന 61 കാരനാണ് അറസ്റ്റിലായത്.

ജെയിംസ് ബ്രിക്കിനൊപ്പം നോര്‍ത്ത് കരോലിന, ടെന്നസി, കെന്റക്കി, ഒഹായോ എന്നിവിടങ്ങളിലൂടെയാണ് താന്‍ യാത്ര ചെയ്തതെന്ന് പേര് വെളിപ്പെടുത്താത്ത കൗമാരക്കാരി പോലീസിനോട് പറഞ്ഞു. പ്രതിയുടെ ഫോണില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ കണ്ടെടുത്തു.

കഴിഞ്ഞ വര്‍ഷം കനേഡിയന്‍ വിമന്‍സ് ഫൗണ്ടേഷനാണ് ഹാന്‍ഡ് സിഗ്നല്‍ ആംഗ്യം അവതരിപ്പിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരിട്ട് സഹായം ചോദിക്കാന്‍ കഴിയാതെ വരുമ്പോള്‍ തങ്ങള്‍ അപകടത്തിലാണെന്ന് മറ്റുള്ളവരെ അറിയിക്കാന്‍ സ്ത്രീകള്‍ ഈ സിഗ്നല്‍ ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here