ജോര്‍ജ്ജ് ഓലിക്കല്‍

ഫിലാഡല്‍ഫിയ: കേരള പിറവിയുടെ 65ാം വാര്‍ഷികം ഫിലാഡല്‍ഫിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 7-നു് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ നെടുമുടി വേണു തിരുവരങ്ങില്‍ ആഘോഷപുര്‍വ്വം കൊണ്ടാടി. ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ചെയര്‍മാന്‍ സുമോദ് നെല്ലിക്കാല് അദ്ധ്യക്ഷത വഹിച്ച സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രെഫസര്‍ കോശി തലയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

കാലഗതിയില്‍ മലയാള ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിണാമങ്ങള്‍ ഒരു പരിധി വരെ പുരോഗതിയാണെും എന്നാല്‍ സ്വന്തം ഭാഷയും പൈതൃകവും സംസ ്
ക്കാരവും മറക്കുന്നവര്‍ തങ്ങളുടെ അസ്തിത്വം നഷ്ടപ്പെടുത്തുമെന്നും അങ്ങനെയുള്ള പ്രവണതകളെ നിരുത്സാഹപ്പെടുത്തി ഓരോ മലയാളിയും തന്റെ അസ്തിത്വം കാത്തുസൂക്ഷിയ്ക്കാന്‍ പ്രതിജ്ജാബദ്ധരാകണമെന്നും കേരളദിന സന്ദേശത്തില്‍ പ്രെഫസര്‍ കോശി തലയ്ക്കല്‍ പറഞ്ഞു.

സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരളദിന ആഘോഷ കമ്മറ്റി ചെയര്‍മാന്‍ അലക്‌സ് തോമസ് ഏവരെയും സ്വാഗതം ചെയ്തു. സംഘടന പ്രതിനിധികളായ മോഡി ജേക്കബ് (പമ്പ), ജോബി ജോര്‍ജ്ജ് (കോ’യം അസ്സോസിയേഷന്‍), ജോര്‍ജ്ജ് ഓലിക്കല്‍ (ഇന്ത്യ പ്രസ്‌ക്ലബ്), ജീമോന്‍ ജോര്‍ജ്ജ് (ഏഷ്യന്‍ അഫേഴ്‌സ്), (ജോര്‍ജ്ജ് ജോസഫ് (ഫ്രട്‌സ് ഓഫ് തിരുവല്ല), ജോര്‍ജ്ജ് നടവയല്‍ (ഫിലാഡല്‍ഫിയ സാഹിത്യവേദി) ഫീലിപ്പോസ് ചെറിയാന്‍ (കേരളാഫോറം), സുരേഷ് നായര്‍ (എന്‍.എസ്.എസ്. ഓഫ് .പി.എ.), പി.കെ സോമരാജന്‍ (എസ്.എന്‍.ഡി.പി), ജോര്‍ജി കടവില്‍ (ഫൊക്കാന) എിവര്‍ കേരളദിനാശംസകള്‍ നേര്‍ു. ജനറല്‍ സെക്ര’റി സാജന്‍ വറുഗീസ് പൊതുയോഗം നിയന്ത്രിച്ചു.

ഇന്ത്യന്‍ കോസിലേറ്റ് ന്യൂയോര്‍ക്കിലെ ഓഫീസറും മലയാളിയുമായ നിഖില്‍ നൈനാന്‍ മലയാളി കമ്മ്യൂണിറ്റിയ്ക്ക് നല്‍കി വരു സേവനങ്ങള്‍ക്ക് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം നന്ദി പറയുകയും ഫലകം നല്‍കി ആദരിയ്ക്കുകയും ചെയ്തു. കേരളത്തനിമയാര്‍ന്ന കലാസംസ്‌ക്കാരിക പരിപാടികള്‍ക്ക് ടി.ജെ തോംസ് നേതൃത്വം നല്‍കി, മനോജ്, ജെ നിഖില്‍, ജോ നിഖല്‍ എിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here