പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടന്ന ട്രാവിഡ് സ്‌കോട്ട് ആസ്‌ട്രോവേള്‍ഡ് ഫെസ്റ്റിവലിനോടനുബന്ധിച്ചുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. നവംബര്‍ 14 ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒന്‍പത് വയസ്സുകാരന്‍ എബ്രാ ബ്ലോണ്ട് ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതായി ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

നവംബര്‍ 5ന് നടന്ന സംഭവത്തില്‍ അന്നേ ദിവസം തന്നെ 8 പേരും രണ്ടു ദിവസം മുമ്പു ഇന്ത്യന്‍ അമേരിക്കന്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷഹാനിയും മരിച്ചിരുന്നു. ഹൂസ്റ്റണ്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായാണ് എബ്രാ. ഏബ്രായുടെ പേരില്‍ ഗോഫണ്ട്് മീ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എബ്രയുടെ മരണത്തില്‍ ഞാന്‍ അതിയായി വേദനിക്കുന്നു. എബ്രഹായുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും എന്റെ അനുശോചനം അറിയിക്കുന്നു. മേയര്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൃദയത്തിനും, ശ്വാസകോശത്തിനും, തലച്ചോറിനും ഏറ്റ ക്ഷതമാണ് എബ്രായുടെ മരണത്തിന് കാരണമായത്. എബ്രായുടെ കുടുംബാംഗങ്ങള്‍ ട്രാവിസ് സ് കോട്ടിനെതിരെ സൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. പിതാവിന്റെ തോളിലിരുന്നിരുന്ന എബ്രാ തിരക്കിനിടയില്‍ പെട്ട് താഴെ വീഴുകയായിരുന്നു. പിതാവു ട്രെസ്റ്ററനും നിലത്തുവീണു അബോധാവസ്ഥയിലായിരുന്നുവെങ്കിലും പിന്നീട് ബോധം തിരിച്ചുകിട്ടിയിരുന്നു. ജനകൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് പേഴ്‌സണല്‍ അറ്റോര്‍ണി ബെന്‍ ക്രംപ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here