അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്തേണ്‍ റീജിയന്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സംയുക്ത ഏകദിന സെമിനാര്‍ ലിന്‍ ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ച് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു.

തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ കൂട്ടായ്മയില്‍ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. സെന്റ് മേരീസ് ദേവാലയ ഗായക സംഘാംഗങ്ങള്‍ പ്രാര്‍ത്ഥനാഗാനമാലപിച്ചതോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു. വികാരി റവ.ഫാ. ബിജൊ മാത്യു സ്വാഗതമാശംസിച്ചു.

വലിയ നോമ്പിന്റെ അനുഭവത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില്‍, ശരീരത്തേയും, മനസ്സിനേയും ദൈവത്തില്‍ സമര്‍പ്പിച്ച് വിശുദ്ധിയോടും, വെടിപ്പോടും കൂടി നോമ്പാചരിച്ച്, ദൈവീക ചൈതന്യമുള്‍ക്കൊള്ളുവാന്‍ അഭിവന്ദ്യ തിരുമേനി തന്റെ ആമുഖ പ്രസംഗത്തില്‍, വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി.

‘അതേ സഹോദരാ, നിന്നെ കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു. ഫിലേമോന്‍ 1.20’ എന്ന വേദഭാഗത്തെ ആധാരമാക്കി, പ്രഗല്‍ഭ വചന പ്രഘോഷകനും, ആര്‍ച്ച് ഡയോസിസ് ജോയിന്റ് സെക്രട്ടറിയുമായ റവ.ഫാ.എബി മാത്യു നടത്തിയ പ്രഭാഷണം സെമിനാറില്‍ പങ്കെടുത്ത ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നവയായിരുന്നു. ഉച്ചക്കുശേഷം വെരി.റവ. ചട്ടത്തില്‍ ഗീവര്‍ഗീസ് തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായുടെ നേതൃത്വത്തില്‍ ധ്യാനവും, തുടര്‍ന്ന്, വി.കുമ്പസാരവും നടത്തപ്പെട്ടു.

വെരി.റവ.ഐസക്ക് പൈലി കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ.ഡേവിഡ് ചെറുതോട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ. വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി(ഭദ്രാസന സെക്രട്ടറി), റവ.ഫാ.വര്‍ഗീസ് പോള്‍(കൗണ്‍സില്‍ മെംബര്‍), റവ.ഫാ.രാജന്‍ പീറ്റര്‍, റവ.ഫാ.ആകാശ് പോള്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ഷെവലിയര്‍ അബ്രഹാം മാത്യു, ഷെവലിയര്‍ ബാബു ജേക്കബ്ബ് നടയില്‍, ഷൈവലിയര്‍ സി.കെ.ജോയി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ‘ബൈബിള്‍ ക്വിസ്സ്’ പ്രോഗ്രാമിലെ വ്യത്യസ്തയാര്‍ന്ന ഒരിനമായിരുന്നു. വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി മിസ്സിസ്സ്. മിലന്‍ റോയി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് സെക്രട്ടറി ഷെവലിയര്‍ അബ്രഹാം മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ‘പ്രവര്‍ത്തന അവലോകന’ ചര്‍ച്ചയില്‍ അംഗങ്ങളെല്ലാവരും സജീവമായി പങ്കെടുത്തു. മെന്‍സ് ഫെലോഷിപ്പ് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായ ഷെവലിയര്‍ വര്‍ഗീസ് പറമ്പാത്ത്, ഷെവലിയര്‍ സി.കെ.ജോയി, വിമന്‍സ് ലീഗ് റീജിയനല്‍ കോര്‍ഡിനേറ്റര്‍മാരായ മിസ്സിസ്സ്. ഷാനാ.എം. ജോഷ്വാ, ബീനാ റോയി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ.കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.getNewsImages (1) getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here