കാലിഫോര്‍ണിയയില്‍ ഹൈക്കിംഗ് ട്രയല്‍ നടത്തിയ ദമ്പതികളേയും ഒരു വയസ്സുള്ള കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. കടുത്ത ചൂട് താങ്ങാനാകാതെ നിര്‍ജ്ജലീകരണം ബാധിച്ചാണ് മരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ജോനാഥന്‍ ഗെറിഷ് (45), ഭാര്യ എല്ലെന്‍ ചുങ് (31), അവരുടെ മകള്‍ മിജു എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് നിര്‍ജ്ജലീകരണം ബാധിച്ച് മരണപ്പെട്ടത്.

109 ഡിഗ്രി വരെ ഉയര്‍ന്ന ചൂടില്‍ മൂവരേയും ഹൈപ്പര്‍തേര്‍മിയയും നിര്‍ജ്ജലീകരണവും ബാധിച്ചിരുന്നു. മരിക്കുന്നതിന് മുമ്പ് ദമ്പതികള്‍ തങ്ങളുടെ ഒരു വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും മിജുവിന് വൈദ്യസഹായം തേടിയിട്ടുണ്ടാവാമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കടുത്ത ചൂടിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ ആദ്യം അനുഭവപ്പെട്ടത് കുഞ്ഞിനാകാമെന്നും കുഞ്ഞ് അവശ നിലയിലായതോടെ ദമ്പതികള്‍ പരിഭ്രമത്തിലായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ദമ്പതികളും ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കാം. ചൂട് കൂടിയ സാഹര്യത്തില്‍ കാല്‍നട യാത്രക്കാരില്‍ മുതിര്‍ന്നവര്‍ 160 ഔണ്‍സ് വെള്ളവും കുഞ്ഞിനും നായയ്ക്കും 16 ഔണ്‍സ് വെള്ളവും കൊണ്ടുവരണമെന്ന് യുഎസ് ഫോറസ്റ്റ് സര്‍വീസ് വോളന്റിയറുടെ ശുപാര്‍ശ ഉണ്ടായിരുന്നിട്ടും ദമ്പതികള്‍ 85 ഔണ്‍സ് വെള്ളം മാത്രമാണ് കരുതിയിരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here