വീട്ടില്‍ വെച്ച് നിയമവിരുദ്ധമായി തോക്ക് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പതിമൂന്നുകാരന്റെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു. പതിനാലു വയസ്സുകാരിയായ കൈറ സ്‌കോട്ട് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ജോര്‍ജിയയില്‍ അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 20 മൈല്‍ പടിഞ്ഞാറ് ഡഗ്ലസ്വില്ലെയിലാണ് കൊലപാതകം നടന്നത്.

പതിമൂന്നുകാരന്‍ ഓണ്‍ലൈനായി വാങ്ങാന്‍ ലഭിക്കുന്ന തോക്കിന്റെ വിവിധ ഭാഗങ്ങള്‍ വാങ്ങിയ ശേഷം ഇവ ചേര്‍ത്ത് ഗോസ്റ്റ് ഗണ്ണുകള്‍ നിര്‍മ്മിച്ച് രഹസ്യമായി വില്‍പ്പന നടത്തി വരികയായിരുന്നു. ഇങ്ങനെ രഹസ്യമായി തോക്ക് വാങ്ങാന്‍ എത്തിയ രണ്ട് പേര്‍ പതിമൂന്നുകാരനുമായി തര്‍ക്കത്തിലാവുകയും തോക്ക് അപഹരിച്ച് കടന്നു കളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ ഇവര്‍ക്ക് നേരെ കുട്ടി നിറയൊഴിച്ചുവെങ്കിലും അടുത്തുണ്ടായിരുന്ന സഹോദരിക്കാണ് വെടിയേറ്റത്. വെടിയേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. പതിമൂന്നുകാരനേയും തോക്ക് വാങ്ങാനെത്തിയ രണ്ടുപേരില്‍ ഒരാളേയും പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

പതിമൂന്നുകാരന്‍ എത്ര തോക്കുകള്‍ ഉണ്ടാക്കിയെന്നും വീട്ടിലെ മറ്റുള്ളവര്‍ക്ക് അവയെക്കുറിച്ച് അറിയാമായിരുന്നോ എന്നും കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് ലെഫ്റ്റനന്റ് ജോണ്‍ മൗനി പറഞ്ഞു. ചില പ്രധാന നഗരങ്ങളില്‍ ഗോസ്റ്റ് ഗണ്ണുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .2016 നും 2020 നും ഇടയില്‍, നിയമപാലകര്‍ അത്തരം 23,000-ലധികം തോക്കുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here