ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ മാര്‍ച്ച് 12ന് വൈകീട്ടു നടന്ന ഇന്‍ഡ്യ പ്രസ്സ്‌ക്ലബ് നോര്‍ത്ത് അമേരിക്കയുടെ 2016-2017 വര്‍ഷത്തെ നാഷ്ണല്‍-ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രവര്‍ത്തനോല്‍ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തില്‍ പ്രസ്സ് ക്ലബ് ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ ദീപം തെളിയിച്ച് 2016-2017 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനത്തിന് തുടക്കം കുറിച്ചു. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ മേഖലയിലുള്ള സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകരും ഫോമാ ഫൊക്കാന നേതാക്കളും പങ്കെടുത്ത, എല്ലാ മാദ്ധ്യമ സ്‌നേഹികളുടെയും സംഗമവേദിയായി പൊതുസമ്മേളനം മാറി.

അമേരിക്കന്‍ മലയാളികളുടെ സാംസ്‌ക്കാരിക വളര്‍ച്ചയില്‍ ഒറ്റക്കെട്ടായി എല്ലാ സംഘടനകളും ഭാരവാഹികളും പ്രവര്‍ത്തിക്കണമെന്നാണ് പ്രസ്സ്‌ക്ലബ്ബിന്റെ ആഗ്രഹമെന്ന് പ്രസ്സ് ക്ലബ് ദേശീയ പ്രസിഡന്റ് ശിവന്‍ മുഹമ്മ പറഞ്ഞു. യോജിക്കാവുനന മേഖലകളിലൊക്കെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഫോമാ ഫൊക്കാന നേതാക്കളോടും സാമൂഹിക സംഘടനാ പ്രതിനിധികളോടും ശിവന്‍ മുഹമ്മ ഓര്‍മ്മിപ്പിച്ചു.

ട്രൈസ്റ്റേറ്റ് മേഖലയിലെ എല്ലാ പ്രധാന സംഘടനകളുടെയും നേതാക്കള്‍ സമ്മേളനത്തിന് എത്തിയത് പ്രസ്സ്‌ക്ലബിന് മുഖ്യധാര സംഘടനകള്‍ നല്‍കുന്ന അംഗീകാരമാണെന്ന് നാഷ്ണല്‍ ട്രഷററും പൊതു സമ്മേളനത്തിന്റെ എം.സി.യുമായ ജോസ് കാടാപുറം പറഞ്ഞു. മാത്രമല്ല ദേശീയ വൈസ് പ്രസിഡന്റ് രാജു പള്ളത്ത് കോര്‍ഡിനേറ്റ് ചെയ്ത ഡിബേറ്റ് സോഷ്യല്‍ മീഡിയയുടെ വിവിധ ഗുണദോഷ വശങ്ങളെ വിശകലനം ചെയ്യാന്‍ എത്തിയ വടക്കേ അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കളെ നന്ദിയോടെ ഓര്‍ക്കുന്നതായും പറഞ്ഞു.

കേരളത്തില്‍ ചെറിയ മനുഷ്യനെ സംബന്ധിക്കുന്നത് ഒന്നും വാര്‍ത്തയല്ല അമേരിക്കയില്‍ ചെരുപ്പില്ലാതെ മഞ്ഞില്‍ നടന്ന പിച്ചക്കാരന് പോലീസ് ഓഫീസര്‍ ഷൂ വാങ്ങി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തയായിരുന്നുയെന്ന് പ്രസ്സ്‌ക്ലബിന്റെ സ്ഥാപക പ്രസിഡന്റ് ജോര്‍ജ് ജോസഫ് പറഞ്ഞു.

ഫൊക്കാന സെക്രട്ടറി വിനോദ് കെ.ആര്‍.കെ. കൂടുതല്‍ മെച്ചപ്പെട്ട വാര്‍ത്തകളും ലേഖനങ്ങളും അച്ചടി മാദ്ധ്യമങ്ങളിലൂടെ വരേണ്ടതിന്റെ ആവശ്യക്ത പറഞ്ഞു. ഫൊക്കാനയുമായുള്ള പ്രസ്സ് ക്ലബിന്റെ സമീപനം സഹായകരമായിരുന്നെന്നും വിനോദ് കെ.ആര്‍.കെ. പറഞ്ഞു.

ഫോമാ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് തിരുവനന്തപുരത്തെ കാന്‍സര്‍ സെന്ററിന്റെ കെട്ടിട നിര്‍മ്മാണം ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെകുറിച്ചും പ്രസ്സ്‌ക്ലബ്ബിന്റെ സഹകരണം നന്ദിയോടെ ഓര്‍ക്കുന്നതായി പറഞ്ഞു. നവമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെകുറിച്ച് മുന്‍ ഫൊക്കാന പ്രസിഡന്റ് പോള്‍ കറുകപ്പിള്ളി പറഞ്ഞു. ഭാഷയിലെ സഭ്യതയെകുറിച്ച്, മുന്‍ ഫോമാ പ്രസിഡന്റ് ബേബി ഉരാളില്‍ പരാമര്‍ശിച്ചു.

പ്രസ്സ്‌ക്ലബ് സെക്രട്ടറി ജോര്‍ജ് കാക്കനാടന്‍ സ്വാഗതം പറഞ്ഞ വേദിയില്‍ നാഷ്ണല്‍ ജോയിന്റെ സെക്രട്ടറി പി.പി.ചെറിയാന്‍, നാഷ്ണല്‍ ഭാരവാഹികളായ ജീമോന്‍ ജോര്‍ജ്, ജെയിംസ് (കാലിഫോര്‍ണിയ), സുനില്‍ തൈമറ്റം, മാത്യു വര്‍ഗീസ് (ഫ്‌ളോറിഡ), മധു കൊട്ടാരക്കര, മുന്‍ നാഷ്ണല്‍ പ്രസിഡന്റും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടാജ് മാത്യു, കൃഷ്ണകിഷോര്‍, സണ്ണി പൗലോസ്, ജെ. മാത്യൂസ്, സാറാ ഈശോ, സുനില്‍ ട്രൈസ്റ്റാര്‍, പ്രിന്‍സ് മാര്‍ക്കോസ്, റെജി ജോര്‍ജ്, എബ്രഹാം മാത്യു (ഫിലാഡല്‍ഫിയ), ജോബി ജോര്‍ജ്, ബിനു തോമസ്, ജേക്കബ് മാനുവല്‍ (കൈരളി ടിവി), ഷിജോ (ഏഷ്യാനെറ്റ്), മഹേഷ് (പ്രവാസി ചാനല്‍), സ്റ്റാന്‍ലി കളത്തില്‍, ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടന്‍, തോമസ് കൂവള്ളൂര്‍, ജോര്‍ജ് പാടിയടത്ത്, കുഞ്ഞുമലയില്‍, ജോര്‍ജ് ഏബ്രഹാം, കളത്തില്‍ വര്‍ഗീസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ഗണേഷ്, ലാലി കളപ്പുരക്കല്‍, ജിബി തോമസ്, ജോസ് എബ്രഹാം, മറ്റു സംഘടനാ ഭാരവാഹികള്‍ പങ്കെടുത്ത പ്രസ്സ് ക്ലബ്ബിന്റെ പൊതുസമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി എല്ലാവര്‍ക്കും നന്ദി പറഞ്ഞു.getNewsImages (1) getNewsImages (2) getNewsImages

LEAVE A REPLY

Please enter your comment!
Please enter your name here