കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം ഈ (2016) വര്‍ഷത്തേക്കുള്ള അവാര്‍ഡിന് രചനകള്‍ സ്വീകരിക്കുന്ന തീയതി മേയ് 14-നു മുമ്പായി ലഭിച്ചിരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കന്‍ ഐക്യനാടുകളിലും കാനഡായിലുമുള്ള പെന്തക്കോസ്ത് എഴുത്തുകാരുടെയും വാര്‍ത്താ മാധ്യമ പ്രവര്‍ത്തകരുടെയും ഐക്യവേദിയാണ് കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം. ലേഖനം, ചെറുകഥ, പുസ്തകം, ഗാനരചന, കവിത, ഭാവന, ന്യൂസ് ഫീച്ചര്‍ എന്നീ മേഖലകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും വിഭാഗങ്ങളില്‍ താലന്തുകള്‍ തെളിയിച്ചവര്‍ക്കാണ് ഈ വര്‍ഷം അവാര്‍ഡുകള്‍ നല്‍കുന്നത്.

2015-ല്‍ എഴുതി പ്രസിദ്ധീകരിച്ച കൃതികളാണ്അവാര്‍ഡിനായി പരിഗണിക്കുന്നത്. രചനകള്‍ അയക്കുന്നവര്‍ അത് പ്രസിദ്ധീകരിച്ച കോപ്പി ചേര്‍ത്തുവേണം അയക്കുവാന്‍. അതോടൊപ്പം എഴുത്തുകരുടെ പേര്, അഡ്രസ്, ടെലിഫോണ്‍ നമ്പര്‍, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, മെമ്പര്‍ഷിപ്പ് ഫീ (50 ഡോളര്‍) എന്നിവയും ഉണ്ടായിരിക്കണം. പുസ്തകങ്ങളും സീഡികളും അയയ്ക്കുന്നവര്‍ മൂന്നു കോപ്പികള്‍ അയച്ചിരിക്കണം. ഗാനങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ അത് പ്രസിദ്ധീകരിച്ച പാട്ടു പുസ്തകത്തിന്റെ കോപ്പിയോ സി.ഡിയുടെ കോപ്പിയോ അയക്കണം. ഏത് ഗാനമാണ് മത്സരത്തിനായി ഉള്‍പ്പെടുത്തേണ്ടത് എന്ന് പ്രത്യേകം പറഞ്ഞിരിക്കണം. പ്രസിദ്ധീകരണങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്കും എഴുത്തുകാര്‍്ക്കുവേണ്ടി രചനകള്‍ സമര്‍പ്പിക്കാവുന്നതാണ്. മെമ്പര്‍ഷിപ്പ് ഫീ കൂടാതെയുള്ളരചനകള്‍ പരിഗണിക്കുന്നതല്ല.

നിലവിലുള്ള എക്‌സിക്യൂട്ടീവ് ഭാരവാഹികള്‍ നിശ്ചയിക്കുന്ന ഒരു പാനലായിരിക്കും അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഭാരവാഹികളുടെയും ജഡ്ജസിന്റെയും തീരുമാനം അന്തിമമായിരിക്കും. സാഹിത്യരചനകള്‍ അയയ്ക്കുന്നവര്‍തങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍, പാസ്‌പോര്‍ട്ട് സൈസ്‌ഫോട്ടോ, മെമ്പര്‍ഷിപ്പ് ഫീ (50 ഡോളര്‍) എന്നിവതാഴെ കാണുന്ന ഏതെങ്കിലും അഡ്രസില്‍ മേയ് 14നകം ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്. Rev. Babu Thomas, 11 First Place, Garden Ctiy Park, NY 11040 Rajan Ariyappallil, P.O Box 620742, Atlanta, GA 30362. Email: kpwfusa@gmail.com

2016 ജൂലൈമാസത്തില്‍ ഡാളസില്‍ നടക്കുന്ന മലയാളി പെന്തക്കോസ്ത് (പിസിനാക്ക്) കോണ്‍ഫറന്‍സില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബാബു തോമസ്, പ്രസിഡന്റ് (516-726-0151), പാസ്റ്റര്‍തോമസ് കിഡങ്ങാലില്‍, വൈസ് പ്രസിഡന്റ് (516-978-7308) ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍, സെക്രട്ടറി (678-571-6398), പാസ്റ്റര്‍ജോണ്‍ തോമസ്, ജോ. സെക്രട്ടറി (713-478-2000), ബ്രദര്‍ ജോയിസ് പി. മാത്യൂസ്, ട്രഷറര്‍ (423-316-0582, സിസ്റ്റര്‍ ഷേര്‍ളി ചാക്കോ, സിസ്റ്റേഴ്‌സ് കോര്‍ഡിനേറ്റര്‍ (360-223-8249).

LEAVE A REPLY

Please enter your comment!
Please enter your name here