പി പി ചെറിയാന്‍

കാലിഫോര്‍ണിയ: ഓക്ക്ലാന്റ് കാലിഫോര്‍ണിയായില്‍ ട്രാന്‍സ് ജന്റര്‍ വിഭാഗത്തില്‍പ്പെട്ട കറുത്തവര്‍ഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിസിനെ(33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡിസംബര്‍ 3 വെള്ളിയാഴ്ച ഇവര്‍ താമസിച്ചിരുന്ന ഹെവാര്‍സിനു സമീപമുള്ള സ്ട്രീറ്റില്‍ പുലര്‍ച്ച നാല്മണിയോടെയാണ് തലക്ക് വെടിയേറ്റ് നിക്കെയ് ഡേവിനെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഇവര്‍ മരിച്ചിരുന്നതായി ഓക്ക് ലാന്റ് പോലീസ് പറഞ്ഞു.

അമേരിക്കയില്‍ ഈ വര്‍ഷം കൊലപ്പെടുന്ന ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ട 50-ാമത്തെ ഇരയാണ്. നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവില്‍ അക്രമം വര്‍ദ്ധിച്ചുവരികയാണ്. സുന്ദരിയും, മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ട വ്യക്തിയായിരുന്നുവെന്നും ഹൂമണ്‍ റൈറ്റ്സ് കാംപയ്ന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയായിലും ഇവര്‍ സജ്ജീവമായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വംശീയ കൊലപാതകമാണെന്ന് പറയാന്‍ കഴിയില്ലെന്ന് ഓക്ക്ലാന്റ് പോലീസ് പറഞ്ഞു. ട്രാന്‍സ്ജന്റര്‍ വിഭാഗത്തോട് എതിര്‍പ്പുള്ളവരായിരിക്കും ഈ കൊലപതാകങ്ങള്‍ക്ക് പുറകില്‍ എന്നാണ് ഓക്ക്ലാന്റ് എല്‍ജിബിടി കമ്മ്യൂണിറ്റി സെന്റര്‍ കോഫൗണ്ടറും, സി.ഇ.ഓ.യുമായ ജോ ഹോക്കിന്‍സ് പറഞ്ഞു. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഓക്ക്ലാന്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റഇനെ 510 238 3821 നമ്പറില്‍ വില്‍ച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here