പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: വിന്റര്‍ സീസണ്‍ ശക്തി പ്രാപിക്കുന്നതോടെ കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ഒമൈക്രോണ്‍ വേരിയന്റ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ മുന്നറിയിപ്പുമായി രംഗതെത്തിയിരിക്കുന്നത്.

ഇതുവരെ വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്തവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിലവില്‍ ബൂസ്റ്റര്‍ ഡോസ് എടുകാത്തവര്‍ എത്രയും വേഗം എടുണമെന്നും ബൈഡന്‍ അഭ്യര്‍ത്ഥിച്ചു.ഒമിക്രോണ്‍ വ്യാപനത്തിന് കൊറോണയുടെ മറ്റ് വകഭേദങ്ങളെക്കാള്‍ വ്യാപന ശക്തി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ 77 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെക്കാള്‍ 70 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നതെന്ന പഠനറിപ്പോര്‍ട്ടും ഇന്നലെ പുറത്തുവന്നിരുന്നു.ആഗോളതലത്തില്‍, ഒമൈക്രോണിന്റെ സംഭവങ്ങള്‍ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. അതിനിടെ, ഒമൈക്രോണിന്റെ പ്രസരണ നിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രോഗികളുടെ ആരോഗ്യം മോശമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.അമേരിക്കയിലെ 36 സംസ്ഥാനങ്ങളില്‍ ഒമൈക്രോണ്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിന്‍ എടുത്തവരെയും ബൂസ്റ്റര്‍ ഡോസ് എടുത്തവരെയും ഒമൈക്രോണ്‍ കാര്യമായി ബാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് ബൈഡന്‍ പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here