ന്യൂയോർക് : ന്യൂയോർക്കിലെ ആഡ്‌സ്‌ലി നഗരത്തിൽ സ്ഥിതി ചെയ്യുന്ന  സെന്റ് ബർണബാസ്‌ ദേവാലയം  ഇത്തവണ കൂടുതൽ ചാരുത  പകരുന്ന  ആഘോഷ ചടങ്ങുകളുമായി ക്രിസ്തുമസിനെ വരവേൽക്കാൻ  ഒരുങ്ങുന്നതായി പള്ളി വികാരി  റവ. ഡോ. വർഗ്ഗീസ് മാത്യു അറിയിച്ചു

ഡിസംബർ 18 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്  സംഘടിപ്പിച്ചിരിക്കുന്ന  ‘Lessons and Carols Service’    തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവം സമ്മാനിക്കുമെന്ന്  വികാരി അഭിപ്രായപ്പെട്ടു

വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന ഈ ദേവാലയത്തിൽ  ഏഷ്യൻ- ആഫ്രിക്കൻ വംശജരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ  ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ മാറ്റ് കൂട്ടും.  

ഗായക സംഘം ഡയറക്ടർ  ലാറി വോൾഫ് , ഗായകർ  കാത്തി വോൾഫ് , കേറ്റി ടോ ,  ചാൾസ് കാർട്ടിസ് ,  ഗാരി പ്രസ്  എന്നിവരുൾപ്പെടുന്ന ഗായക സംഘം ഈ ദേവാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്
ഈ വർഷം  ക്രിസ്തുമസ് ആഘോഷച്ചടങ്ങുകളുടെ ഭാഗമായി  പള്ളി ഗായക സംഘത്തോടൊപ്പം അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനായ ഗായകൻ ശ്രീ. കെ ഐ അലക്സാണ്ടറും  ഗാനങ്ങൾ ആലപ്പിക്കുന്നുണ്ട് എന്ന പ്രത്യേകത കൂടിയുണ്ട് .  
എല്ലാ ഞായറാഴ്ചകളിലും രാവിലെ പത്തു മണി  മുതൽ  പതിനൊന്നു മണി വരെയാണ് ‘ ഹോളി മാസ്സ്’ സമയം

ഡിസംബർ 24 നു വൈകുന്നേരം പതിനൊന്നു മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന  ‘ Christmas Eve service ‘ നും   എല്ലാവരേയും ഹാർദ്ദവമായി  സ്വാഗതം ചെയ്യുന്നതായി വികാരി റവ. ഡോ. വർഗ്ഗീസ് മാത്യു അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here