അമേരിക്കയിലെ ലോസ് ആഞ്ചലസിലുണ്ടായ കാറപകടത്തില്‍ ഇന്ത്യക്കാരായ സഹോദരങ്ങള്‍ മരണപ്പെട്ടു. ഇന്ത്യക്കാരായ രാമചന്ദ്ര റെഡ്ഡി, രജനി റെഡ്ഡി എന്നിവരുടെ മക്കളാണ് അപകടത്തില്‍ ദാരുണമായി മരണപ്പെട്ടത്. ഇവര്‍ ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദര്‍ശിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. പതിനാറു വയസ്സുകാരിയായ അക്ഷിതയും പതിനാലു വയസ്സുകാരനായ അര്‍ജിത്തുമാണ് മരണത്തിന് കീഴടങ്ങിയത്.

ശനിയാഴ്ച രാത്രി കുടുംബം സഞ്ചരിച്ചിരുന്ന കാറിന് പിന്നിലായി എസ് യുവി വന്നിടിക്കുകയായിരുന്നു. 35 മൈല്‍ മാത്രം സ്പീഡ് അനുവദിക്കപ്പെട്ട സ്ഥലത്ത് 80 മൈല്‍ വേഗതയിലെത്തിയ എസ് യുവിയാണ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഇരുപതു വയസ്സുകാരിയായ യുവതിയാണ് അമിത വേഗതയിലെത്തി അപകടമുണ്ടാക്കിയ എസ് യുവി ഓടിച്ചിരുന്നത്. ഇവരെ നരഹത്യയ്ക്ക് അറസ്റ്റ് ചെയ്തു.

പരുക്ക് ഗുരുതരമല്ലാതിരുന്ന രാമചന്ദ്ര റെഡ്ഡിയേയും ഭാര്യ രജനിയേയും ആശുപത്രിയില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തു. തെലങ്കാനയിലെജാന്‍ഗുണ്‍ ജില്ലക്കാരാണ് രാമചന്ദ്ര റെഡ്ഡിയും ഭാര്യയും.

 

LEAVE A REPLY

Please enter your comment!
Please enter your name here