പണവും കൊക്കെയ്‌നും ഉപയോഗിച്ച് ക്രിസ്മസ് ട്രീ അലങ്കരിച്ച മയക്കുമരുന്ന് വ്യാപാരിക്ക് ഒടുവില്‍ ന്യൂ ഇയര്‍ ജയിലില്‍ ആഘോഷിക്കേണ്ടി വന്നു. മാര്‍വിന്‍ പോര്‍സെല്ലി എന്ന മയക്കുമരുന്ന് ഡീലറാണ് വ്യത്യസ്ഥ ക്രിസ്മസ് ട്രീ ഒരുക്കി ജയിലിലായത്. വിവിധ മയക്കുമരുന്നുകളും ഇരുപത് പൗണ്ട് നോട്ടുകളും കൊണ്ട് അലങ്കരിച്ചാണ് ഇയാള്‍ വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കിയത്.

ക്രിസ്മസ് ട്രീ ഭംഗിയാക്കിയതിനു ശേഷം ഡീലറായ മാര്‍വിന്‍ പോര്‍സെല്ലി തന്റെ മൊബൈല്‍ ഫോണില്‍ ഈ ട്രീ അലങ്കാരങ്ങളുടെ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പ്രീയപ്പെട്ടവര്‍ക്കെല്ലാം ഈ ഫോട്ടോ അയച്ചു കൊടുത്തതോടെയാണ് മാര്‍വിന്‍ പോര്‍സെല്ലിയെ തേടി പോലീസ് എത്തിയത്. ഒരു പ്രധാന മയക്കുമരുന്ന് റാക്കറ്റുമായുള്ള ഇയാളുടെ ബന്ധം തെളിയിക്കുന്ന വലിയ തെളിവുകളുടെ കൂമ്പാരത്തിലേക്കാണ് ഈ ചിത്രം വഴി പോലീസ് എത്തിച്ചേര്‍ന്നത്.

ഓവര്‍ബോര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഒരു വലിയ ഓപ്പറേഷന്റെ ഭാഗമായാണ് പോര്‍സെല്ലിയെ അറസ്റ്റ് ചെയ്തതെന്ന് വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ പോലീസ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് പോലീസ് വിവരം പങ്കുവെച്ചത്. പോര്‍സെല്ലിയെ കൂടാതെ മറ്റ് എട്ട് പേരെയും ഓപ്പറേഷനില്‍ പിടികൂടി, 1.3 ദശലക്ഷം യൂറോ (ഏകദേശം 10.90 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടുന്ന നിരവധി പാഴ്‌സലുകളും പോലീസ് പിടിച്ചെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here