പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഡിസംബര്‍ 3 തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 70 കുട്ടികളെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചതായി വെളിപ്പെടുത്തി. ഇന്ന് ആശുപത്രി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ 700 ല്‍പരം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഭൂരിപക്ഷവും വൈറസ് ബാധ കണ്ടെത്തിയതായി ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഒമിക്രോണിന് മുമ്പുണ്ടായിരുന്ന ആല്‍ഫാ, ഡല്‍റ്റ, വേരിയന്റിനേക്കാള്‍ ഗുരുതരമല്ലന്നാണ് ആശുപത്രിയിലെ പത്തോളജിസ്റ്റ് ചീഫ് ഡോ.ജിം വെര്‍സലോവിക് അഭിപ്രായപ്പെട്ടത്. ഫ്‌ളൂവിന്റേയും കോവിഡിന്റേയും സംയുക്ത ഇന്‍ഫെക്ഷനെ തുടര്‍ന്ന് ചികിത്സക്കെത്തിയ ആദ്യ രോഗി വീട്ടില്‍ സുഖം പ്രാപിച്ചു വരുന്നതായും അധികൃതര്‍ പറഞ്ഞു. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പതിനാറു വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന് ഫെഡറല്‍ റഗുലേറ്റേഴ്‌സ് തിങ്കളാഴ്ച തീരുമാനിച്ചു.

ക്രിസ്മസ് ഒഴിവുകാലം കഴിഞ്ഞു വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കൗമാരപ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ സി.ഡി.സി. ഡയറക്ടര്‍ ഡോ.റോഷില വലന്‍സ്‌കി ഈ വാരാവസാനം തീരുമാനമെടുക്കുമെന്ന് സി.ഡി.സി.അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here