മാതാപിതാക്കളുടെ അനുവാദമില്ലാതെ പതിനേഴുകാരന് കോവിഡ് വാക്സിന്‍ കുത്തിവെച്ച സംഭവത്തില്‍ അറസ്റ്റിലായ അധ്യാപികയെ സ്‌കൂളില്‍ നിന്ന് താല്‍ക്കാലികമായി പിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച തന്റെ വീട്ടില്‍ വെച്ച് പതിനേഴുകാരനായ വിദ്യാര്‍ത്ഥിക്ക് അനധികൃതമായി കോവിഡ് വാക്‌സിന്‍ കുത്തിവെച്ചതിനെത്തുടര്‍ന്ന് ലോംഗ് ഐലന്‍ഡ് സ്വദേശിയായ 54 കാരി ലോറ റുസ്സോയാണ് അറസ്റ്റിലായത്.

ന്യൂ ഹൈഡ് പാര്‍ക്കിലെ ഹെറിക്സ് പബ്ലിക് സ്‌കൂളിലെ സയന്‍സ് അധ്യാപികയാണ് റുസ്സോ. കേസില്‍ അറസ്റ്റിലായ റൂസ്സോ ഒരു അധ്യാപികയായതിനാല്‍ കേസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ റൂസ്സോയെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി പിരിച്ചുവിട്ടതായി സ്‌കൂളധികൃതര്‍ അറിയിച്ചു. അതേസമയം റൂസ്സോയുടെ വീട്ടില്‍ കോവിഡ് വാക്‌സിന്റെ അംഗീകൃത ബോട്ടിലുകള്‍ ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

എന്നാലിത് എങ്ങനെയാണ് റൂസ്സോയ്ക്ക് ലഭിച്ചതെന്ന് കണ്ടെത്തിയിട്ടില്ല. റൂസ്സോ പറയുന്നത് പ്രകാരം ഇവരുടെ മകന്റെ സുഹൃത്ത് ആവശ്യപ്പെട്ടത് പ്രകാരമാണ് വാക്‌സിന്‍ കുത്തിവെച്ചത്. പതിനേഴുകാരന്‍ തനിക്ക് വാക്‌സിനെടുക്കണമെന്നും എന്നാല്‍ അമ്മ സമ്മതിക്കുന്നില്ലെന്നും റൂസ്സോയോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് റൂസ്സോ വിദ്യാര്‍ത്ഥിക്ക് വാക്‌സിന്‍ കുത്തിവെച്ചത്.

എന്നാല്‍ പിന്നീട് ഇക്കാര്യം വിദ്യാര്‍ത്ഥിയുടെ വീട്ടിലറിഞ്ഞതോടെ അവര്‍ പരാതി നല്‍കുകയായിരുന്നു. ഡോക്ടറോ വാക്‌സിനുകള്‍ നല്‍കാന്‍ അധികാരമുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകയോ അല്ലാതിരുന്നിട്ടും അനധികൃതമായി വാക്സിന്‍ കുത്തിവെച്ചതിനാണ് അറസ്റ്റ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എജ്യുക്കേഷന്‍ ലോയ്ക്ക് കീഴിലുള്ള ഒരു തൊഴില്‍ അനധികൃതമായി പ്രയോഗിച്ചതിന് റൂസോയ്ക്കെതിരെ കുറ്റം ചുമത്തി ഡെസ്‌ക് അപ്പിയറന്‍സ് ടിക്കറ്റില്‍ വിട്ടയച്ചു. ജനുവരി 21ന് കോടതിയില്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here