ആറ് മാസം കൊണ്ട് നാല്‍പത് കിലോ ഭാരം കുറച്ച് മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ദ പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, താന്‍ എങ്ങനെയാണ് ഭാരം കുറച്ചതെന്ന് മൈക്ക് പോംപിയോ വെളിപ്പെടുത്തി. 2021 ജൂണിലാണ് ശരീര ഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് പോംപിയോ ആദ്യമായി ചിന്തിച്ചത്. പോഷകാഹാരവും വ്യായാമവുമാണ് പോംപിയോയുടെ ഭാരക്കുറവിന്റെ രഹസ്യം.

58 കാരനായ പോംപിയോ ഭാരം കുറയ്ക്കാന്‍ തീരുമാനിച്ച ശേഷം ഹോം ജിമ്മില്‍ കുറച്ച് ഡംബെല്ലുകളും ഒരു എലിപ്റ്റിക്കല്‍ മെഷീനും വാങ്ങിവെച്ചു. ആഴ്ചയില്‍ അഞ്ചോ, ആറോ പ്രാവശ്യം അരമണിക്കൂര്‍ വീതം ജിമ്മില്‍ സമയം ചെലവഴിച്ചു. ഭാരം കുറയ്ക്കാന്‍ നടത്തിയ യാതൊരു ശ്രമങ്ങളും ശാസ്ത്രീയമായിരുന്നില്ലെന്നും തനിക്ക് ഇക്കാര്യത്തില്‍ പരിശീലകനും ഡയറ്റീഷ്യനും ഇല്ലെന്നും എല്ലാത്തിനും താന്‍ തന്റെ പരിശീലകന്‍ എന്നും പോംപിയോ പറയുന്നു.

2010-ല്‍ കന്‍സാസിന്റെ പ്രതിനിധിയായി കോണ്‍ഗ്രസിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതലാണ് തന്റെ ശരീര ഭാരം കൂടാന്‍ തുടങ്ങിയതെന്ന് പോംപിയോ പറയുന്നു. ഭാരം കുറയ്ക്കണമെന്ന് തീരുമാനിച്ചെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് ആരോഗ്യം നേടണമെങ്കില്‍, ശരിയായ മാനസികാവസ്ഥയിലായിരിക്കണമെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചീസ്ബര്‍ഗറുകളും കാര്‍ബോഹൈഡ്രേറ്റുകളും മധുര പലഹാരങ്ങളും പൂര്‍ണ്ണമായി ഉപേക്ഷിച്ചു. എന്നാല്‍ ഭക്ഷണക്രമത്തിലെ മാറ്റം ഫാമിലി റെസ്റ്റോറന്റ് പാരമ്പര്യങ്ങളെ മാറ്റിയിട്ടില്ലെന്നും പോംപിയോ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here