ഡാലസ് : യേശുക്രിസ്തുവിന്റെ ത്യാഗത്തിന്റെയും, ക്രൂശുമരണത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും അനുസ്മരണമായ വിശുദ്ധവാരത്തിനു ഭക്തി നിര്‍ഭരമായ തുടക്കം. ജറുസലേമിലേക്ക് കഴുതപ്പുറത്തേറി ആഗതനായ യേശുവിനെ ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളുമേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായി െ്രെകസ്തവ ദേവാലയങ്ങളിലെങ്ങും ഓശാനയാചരിച്ചു. ഇതിന്റെ ഭാഗമായി കുരുത്തോല വിതരണവും പ്രദക്ഷിണവും വിശുദ്ധകുര്‍ബാനയും ദേവാലയങ്ങളില്‍ നടന്നു.

ഡാലസ് സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ നടന്ന ഓശാന ഞായറാഘോഷങ്ങളില്‍ വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ വിശ്വാസികള്‍ക്ക് കുരുത്തോല വെഞ്ചരിപ്പു നല്കി. തുടര്‍ന്ന് കുരുത്തോല പ്രദക്ഷിണവും വി. കുര്ബാനയും നേര്ച്ച വിതരണവും നടന്നു.

സെന്റ്. അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ സമയം.

പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ വൈകുന്നേരം 7 മുതല്‍. ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യകാര്‍മ്മികനായിരിക്കും.

ദുഃഖ വെള്ളിയിലെ പീഡാനുഭവസ്മരണയും കുരിശിന്റെ വഴിയും തിരുകര്‍മ്മങ്ങളുംവൈകുന്നേരം നാലു മുതല്‍. വൈകുന്നേരം 7 മണിക്ക് , ‘ആഞ്ഞൂസ് ദേയി’ പീഡാനുഭവത്തിന്റെ പ്രത്യേക ദൃശ്യാവിഷ്‌കാരം സെന്റ് അല്‌ഫോന്‍സാ ഹാളില്‍.

ദുഃഖ ശനിയാഴ്ചയിലെ ശുശ്രൂഷകള്‍ രാവിലെ 8:30 മുതല്‍.

ഉയിര്‍പ്പ് തിരുന്നാള്‍ (ഈസ്‌റര്‍ വിജില്‍) കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകുന്നേരം 6:30 നും ഈസ്‌റര്‍ ഞായരാഴ്ച വി. കുര്‍ബാന രാവിലെ 9 നും നടക്കും.