ഹൂസ്റ്റണ്‍: ആഗോലതലത്തില്‍ സഭാവ്യത്യാസമെന്യേ പ്രാര്‍ത്ഥയ്ക്കും വചനകേഴ് വിയ്ക്കുമായി കൂടി വരുന്ന, ഹൂസ്റ്റണ്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ടെലികോണ്‍ഫറന്‍സ് വേദിയായ ഇന്റര്‍നാഷ്ണല്‍ പ്രയര്‍ലൈന്‍(ഐപിഎല്‍) മാര്‍ച്ച് 22 ന് ചൊവ്വാഴ്ച 100 പ്രാര്‍ത്ഥനാദിനങ്ങള്‍ പിന്നിടുന്നു. മാര്‍ച്ച് 22ന് വൈകുന്നേരം 9 മണിയ്ക്ക്(ന്യൂയോര്‍ക്ക് സമയം) നടത്തപ്പെടുന്ന നൂരാം സെഷനില്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ റൈറ്റ് റവ.ഡോ. തോമസ് ഏബ്രഹാം തിരുമേനി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

അന്നേദിവസം വൈകുന്നേരം 8-9 വരെ, ഐപിഎല്ലില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ പ്രത്യേക സുദിനത്തില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുവാനും ഐപിഎല്‍ ഒരുങ്ങുകയാണ്. അനേക ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ സ്വാധീനം ചെലുത്തുന്ന വേദപുസ്തകത്തിന്റെ 2500 പ്രതികള്‍ ഇന്ത്യയിലെ വിവിധ മിഷന്‍ഫീല്‍ഡുകളില്‍ വിതരണം ചെയ്യുവാനും പദ്ധതിയിടുന്നു. മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷകസംഘം പുറത്തിറക്കുന്ന സുപ്രസിദ്ധ സുവിശേഷകനായിരുന്ന ‘സാധുകൊച്ചുകുഞ്ഞ് ഉപദേശി’യുടെ പാട്ടുകളുടെ സിഡി സ്‌പോണ്‍സര്‍ ചെയ്യുന്നതും ഐപിഎല്ലാണ്.

22ന് രാവിലെ 7 മുതല്‍ വൈകുന്നേരം 7വരെ(ന്യൂയോര്‍ക്ക്)സമയം ചെയിന്‍ പ്രയറും ക്രമീകരിച്ചിട്ടുണ്ട്.

ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഫോണ്‍ ലൈന്‍ ഉപയോഗിയ്ക്കാം.

1-605-562-3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തതിനുശേഷം 656750 കോഡ് ഉപയോഗിച്ചാല്‍ മതി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സി.വി.ശാമുവേല്‍(ഡിട്രോയിറ്റ്)- 586 216 0602
ടി.എ.മാത്യു(ഹൂസ്റ്റന്‍) -832 771-2504

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

LEAVE A REPLY

Please enter your comment!
Please enter your name here