ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ നഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം ഹെല്‍ത്ത് സെമിനാര്‍ നടത്തുന്നു. ഏപ്രില്‍ 23 ശനിയാഴ്ച 5.30ന് മോര്‍ട്ടന്‍ഗ്രോവിലുള്ള അമേരിക്കന്‍ ലീജിയന്‍ സെന്ററില്‍ വച്ച് സെമിനാര്‍ നടത്തുന്നു. ‘ബ്രസ്റ്റ് ക്യാന്‍സര്‍- ക്ലോസിംഗ് ദ കള്‍ചറല്‍ ഗ്യാപ്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ.ഇര്‍ഫാന്‍ മിര്‍സ ക്ലാസെടുക്കുന്നതാണ്. ഐ.എന്‍.എ.ഐ.യുടെ എഡ്യൂക്കേഷണല്‍ ചെയര്‍ ഡോ.സിമി ജോസഫാണ് ക്ലാസുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത്.

നേഴ്‌സസ് വാരാഘോഷങ്ങളോടൊപ്പം നല്‍കുന്ന വിവിധ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു. ബസ്റ്റ് ക്ലിനിക്കല്‍ നഴ്‌സ്, ബസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സ്, മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് നഴ്‌സ്, ബസ്റ്റ് സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നടക്കുന്നത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ ഒന്നിനാണ്. വിജയികള്‍ക്ക് ഏപ്രില്‍ 23ന് നടക്കുന്ന ആഘോഷങ്ങളില്‍ വച്ച് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.inai usa.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട് : ജൂബി വള്ളിക്കളം

LEAVE A REPLY

Please enter your comment!
Please enter your name here