അമേരിക്കന്‍ സിംഗര്‍ ക്രിസ് ബ്രൗണ്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. സൗഹൃദം സ്ഥാപിച്ച് തന്നെ വിളിച്ച് വരുത്തിയെന്നും അതിനു ശേഷം മദ്യം നല്‍കിയെന്നും മദ്യം കഴിച്ചതോടെ താന്‍ അബോധാവസ്ഥയിലായെന്നും യുവതി പരാതിയില്‍ പറയുന്നു.

അബോധാവസ്ഥയിലായ തന്നെ ക്രിസ് ബ്രൗണ്‍ ലൈംഗികമായി പീഡിപ്പിച്ചു. ഉല്ലാസ നൗകയില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്നും 2020 ഡിസംബര്‍ 30നായിരുന്നു വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചു. തനിക്ക് നീതി വേണമെന്നും ക്രിസിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരി ആരോപിച്ചു. ഇരുപത് ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി വേണമെന്നും യുവതി ആവശ്യപ്പെട്ടു.

അതേസമയം തനിക്കെതിരെ യുവതി ഉയര്‍ത്തിയിരിക്കുന്നത് തെറ്റായ ആരോപണമാണെന്നും ഇത് തന്നെ അപമാനിക്കാനുള്ള ശ്രമം മാത്രമാണെന്നും ക്രിസ് ബ്രൗണ്‍ പ്രതികരിച്ചു. തെറ്റായ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകുമെന്നും ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ക്രിസ് ബ്രൗണ്‍ പ്രതികരിച്ചു. കേസില്‍ അന്വേഷണം നടക്കുകയാണ്.

ക്രിസ് ബ്രൗണിനെതിരെ ഇതിനു മുന്‍പും ലൈംഗിക ആരോപണമുയര്‍ന്നിട്ടുണ്ട്. 2009ല്‍ മുന്‍ കാമുകി ഗായിക റിയാനയെ മര്‍ദിച്ചതിന്റെ പേരിലും ക്രിസിനെതിരെ കേസുണ്ടായിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here