പി പി ചെറിയാന്‍

ഡാളസ്: സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ അഞ്ച് ഗൊറില്ലകള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. സാധാരണ നടത്തുന്ന വൈറസ് ടെസ്റ്റിനെ തുടര്‍ന്ന് ഫെബ്രുവരി എട്ട് ചൊവ്വാഴ്ചയാണ് കോവിഡ് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഇവയില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്നും അധികൃതര്‍ അറിയിച്ചു.

മൃഗശാലയില്‍ രണ്ടു ഗ്രൂപ്പ് ഗൊറില്ലകളാണ് ഉള്ളത്. ഫാമിലി ഗ്രൂപ്പ്, ബാച്ചിലര്‍ ഗ്രൂപ്പ് എന്നിവയാണ് ഗ്രൂപ്പുകള്‍. ഫാമിലി ഗ്രൂപ്പില്‍ ആറും ബാച്ചിലര്‍ ഗ്രൂപ്പില്‍ നാലും ഗൊറില്ലകളാണ് ഉള്ളത്. ഫെബ്രുവരി ഒന്നിന് എടുത്ത സാമ്പിളുകളുടെ മൃഗശാല ലാബ് റിസള്‍ട്ടുകളാണ് ഇന്ന് പുറത്തുവിട്ടത്. നാഷണല്‍ വെറ്റിനറി സര്‍വീസ് ലാബറട്ടറിയുടെ റിസള്‍ട്ട് കൂടി വരാനുണ്ട്.

ഗൊറില്ലകളില്‍ വൈറസ് കണ്ടെത്തിയതോടെ അവയെ ശുശ്രൂഷിക്കുന്നവരെയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സന്ദര്‍ശകര്‍ ഗൊറില്ലകളുടെ വൈറസിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്നും അവരെ സുരക്ഷിതമായി ഗ്ലാസ്സുകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറില്‍ ഇവിടെയുള്ള ആറ് ആഫ്രിക്കന്‍ സിംഹങ്ങള്‍ക്കും മൂന്നു ടൈഗറുകള്‍ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here