ന്യൂയോര്‍ക്: പ്രവാസികളുടെ സാഹ്യത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളിടിവി അമേരിക്കന്‍ മലയാളീ എഴുത്തുകാരുടെ മികച്ച രചനകളില്‍ നിന്ന് സിന്ധു നായര്‍ ബോസ്റ്റണ്‍ എഴുതിയ ‘ഇരുള്‍വഴികളിലെ മിന്നാമിനുങ്ങുകള്‍ ‘എന്ന കവിത കൈരളി യൂ എസ് എയുടെ മൂന്നാമത് കവിത പുരസ്‌കാരത്തിന് അര്‍ഹത നേടി .ക്യാഷ് അവാര്‍ഡും ഫലകവും ന്യൂയോര്‍ക്കിലുള്ള കേരള സെന്ററില്‍ വച്ച് നല്‍കുന്നതാണ്. കൈരളിടിവിയുടെ ഒന്നാമത് പുരസ്‌കാരം മുതല്‍ മികച്ച രചനകള്‍ ക്ഷണിച്ചു അവയില്‍ നിന്ന് പ്രശസ്ത കവിയും കൈരളിടിവിയുടെ ന്യൂസ് ഡയറക്ടറുമായ ഡോക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍,ജെ മാത്യൂസ് എന്നിവര്‍ അടങ്ങിയ ജൂറിയാണ് ബോസ്റ്റണില്‍ താമസിക്കുന്ന സിന്ധുനായരെ മൂന്നാമത് കൈരളി ‘കവിത’ അവാര്‍ഡിന് തെരെഞ്ഞെടുത്തത് …

സ്‌കൂളില്‍ അധ്യാപികയായ, സിന്ധു സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ഭര്‍ത്താവ് സന്തോഷ് നായര്‍, മക്കള്‍ മീര ,മാധവ് -നാട്ടില്‍ അടൂര്‍ സ്വദേശിയാണ് .. 2017 മുതല്‍ അക്ഷരതീര്‍ത്ഥം എന്ന ഓണ്‍ലൈന്‍ മലയാളം സ്‌ക്കൂളിന്റെ സ്ഥാപകയും അദ്ധ്യാപികയും കൂടിയാണ്. കവിതകളും ,കഥകളും ഒരു പോലെ ഇഷ്ടപ്പെടുന്നു. ‘ഒറ്റമരം’, ‘പെണ്മഴയോര്‍മ്മകള്‍’, ‘ഹൃദയങ്ങള്‍ പറയുന്നത്’ എന്നീ പുസ്തകങ്ങളില്‍ എഴുതിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സേതുമാധവന്റെ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചങ്ങമ്പുഴ പാര്‍ക്ക്, മോം എന്നീ ഹ്രസ്വചിത്രങ്ങള്‍ക്കുള്‍പ്പടെ നിരവധി മ്യൂസിക് വീഡിയോകള്‍ക്ക് വേണ്ടിയും തൂലിക ചലിപ്പിച്ചിട്ടുണ്ട്.

കൈരളിടിവിയുടെ മുന്‍പ് അവാര്‍ഡുകള്‍ നേടിയ ഗീതാരാജന്‍ , ഡോണ മയൂര എന്നിവര്‍ പ്രവാസികളിക്കിടയിലെ മികച്ച എഴുത്തുകാരാണ്. രണ്ടാമത് അവാര്‍ഡ് സ്വീകരിച്ചു ഡോണ മയൂര പറഞ്ഞത് കൈരളിടിവി നല്‍കിയ ഈ അവാര്‍ഡ് എന്റെ സാഹത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന സമ്മാനമായി ഞാന്‍ കരുതുന്നുയെന്നാണ്. എന്താണ് കവിതക്ക് മാത്രമായ ഒരു അവാര്‍ഡ് കൈരളിടിവി നല്കാന്‍ തീരുമാനിച്ചത്, പ്രവാസി മലയാളികളില്‍ കവിത വായിക്കുന്നവരേക്കാള്‍ കൂടുതല്‍ ചെറുകഥയും നോവലും വായിക്കുന്നവരാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് കവിത തെരെഞ്ഞെടുത്തത്.

ഒരു പക്ഷെ കൈരളിടിവിയാണ് കവിതക്കുള്ള റിയാലിറ്റി ഷോ തുടങ്ങിയത്. മാമ്പഴം എന്നപേരില്‍ , കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോ തുടങ്ങിയത് , അമേരിക്കന്‍ മലയാളികള്‍ സാമ്പത്തികമായി സമ്പന്നരാണെന്നു മാത്രമല്ല നാടിന്റെ സംസ്‌കാരവും ഗൃഹാതുരുത്തവും ചുമലിലെറ്റിയവരാണെന്നു നമുക്കു കാണിച്ചു തന്ന എല്ലാ കാലത്തെയും നല്ല പ്രവാസി ഹൃസ്വ സീരിയലിയായ അക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളിടിവി മലയാളിയുടെ സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ് . എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ടു , എല്ലാ ആനുകാലികങ്ങളിലും എന്റെ കവിത വന്നിട്ടുണ്ട്.

സമാനമായ സന്തോഷമുള്ള കാര്യമാണ് എന്റെ ഉയിരിപ്പ് എന്ന കവിത തെരഞ്ഞെടുത്തതില്‍ കൈരളിടിവി യോട് അതിന്റെ അമേരിക്കയിലെ പ്രവര്‍ത്തകരോട് കടപ്പെട്ടിരിക്കുന്നുയെന്നും ഡോണ മയൂര പറഞ്ഞു. മറ്റു മികച്ച പുരസ്‌കാരങ്ങള്‍ക്കൊപ്പം കൈരളിടിവിയുടെ കവിത പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ മികച്ച അംഗീകാരമായി കരുതുന്നതായി അവാര്‍ഡ് വാര്‍ത്ത അറിഞ്ഞു സിന്ധു നായര്‍ പ്രതികരിച്ചു. അവാര്‍ഡ് നല്‍കുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ് വിവരങ്ങള്‍ക്ക് ജോസ് കാടാപുറം -914-954-9586

 

LEAVE A REPLY

Please enter your comment!
Please enter your name here