പി പി ചെറിയാന്‍

ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസ്സുകളുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഇവിടെ 6383 പുതിയ കോവിഡ് കേസ്സുകള്‍ സ്ഥിരീകരിക്കുകയും, 62 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തുവെന്ന് ഡാളസ് കൗണ്ടി അധികൃതര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ്സുകളേക്കാള്‍ 2800 എണ്ണം കുറവാണ് കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ മാസത്തേക്കാള്‍ കോവിഡ് കേസ്സുകള്‍ കുറഞ്ഞുവരുന്നുണ്ടെങ്കിലും, ഒമിക്രോണ്‍ കേസ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ആശങ്ക ദുരീകരിക്കപ്പെട്ടിട്ടില്ലെന്ന് കൗണ്ടി ജഡ്ജി ക്ലെ ജങ്കിന്‍സ് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ പറയുന്നു. മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം കാത്തുസൂക്ഷിക്കുന്നതും രോഗവ്യാപനം കുറക്കുന്നതിന് കാരണമാകുമെന്നതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജഡ്ജി അഭ്യര്‍ത്ഥിച്ചു.

ഡാളസ് കൗണ്ടിയിലെ ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് 561161 കോവിഡ് കേസ്സുകളും, 5888 മരണവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ശരാശരി ഒരു ദിവസം 1117 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡാളസ് കൗണ്ടിയില്‍ 1792 928 പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. കൗണ്ടി ജനസംഖ്യയില്‍ 1533500(62.3%) പേര്‍ക്ക് പൂര്‍ണ്ണവാക്‌സിനേഷനും ലഭിച്ചതായി ജഡ്ജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here