കാമുകിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കെ സ്വന്തം പിതാവിനെ വെടിവെച്ചു കൊല്ലുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്ത ഡോക്ടര്‍ക്കെതിരെ കേസ്. ഫ്‌ലോറിഡയിലെ 47 കാരനായ ഡോ. റാഫേല്‍ അസുലേയ്ക്കെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2018 മാര്‍ച്ചില്‍ അന്നത്തെ കാമുകിയായിരുന്ന യുവതിയെ സമ്മര്‍ദ്ദത്തിലാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഈ കേസിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇയാള്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയത്. അതിനു മുന്‍പ് അമ്മയെ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ മറ്റൊരു കേസ് കൂടി നിലവിലുണ്ട്. അതേസമയം അന്വേഷണം നടന്നു കൊണ്ടിരിക്കെ മകന്‍ പിതാവിനെ മനപ്പൂര്‍വ്വം വെടിവെച്ചു കൊന്നതല്ലെന്നും അബദ്ധവശാല്‍ സംഭവിച്ചതാണെന്നും അസുലെയുടെ അമ്മ ദിന അസുലെ പോലീസിന് മൊഴി നല്‍കി.

തന്നെ മകന്‍ മര്‍ദ്ദിച്ചെന്ന പരാതിയും ഇവര്‍ നിഷേധിച്ചു. ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അസുലേയുടെ ഹര്‍ജി പരിഗണിച്ച കോടതി അമ്മയോടൊപ്പം രണ്ട് വര്‍ഷം ജിപിഎസ് നിരീക്ഷണത്തിലുള്ള വീട്ടുതടങ്കല്‍ വിധിച്ചു. പത്ത് വര്‍ഷത്തെ പ്രൊബേഷനും വിധിച്ചിട്ടുണ്ട്. അതിനു പുറമേ ഒരു വര്‍ഷത്തെ കമ്യൂണിറ്റി സര്‍വ്വീസും ചെയ്യണം. മെഡിക്കല്‍ ലൈസന്‍സ് സറണ്ടര്‍ ചെയ്യണമെന്നും കോടതി വിധിച്ചു.

അസുലെയുടെ കാമുകിയെന്ന് പരിചയപ്പെടുത്തിയ ഏഞ്ചലയെന്ന് യുവതി തനിക്ക് സുരക്ഷയെക്കുറിച്ച് ഭയമുണ്ടെന്നും അവന്‍ തന്നെ അപായപ്പെടുത്തുമെന്ന് പേടിയുണ്ടെന്നും പറഞ്ഞു. എന്റെ സുരക്ഷിതത്വത്തെക്കുറിച്ചും എന്റെ കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ചും എനിക്ക് ആശങ്കയുണ്ട്. യുവതി പറഞ്ഞു. 2013 നും 2018 നും ഇടയില്‍ താന്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും യുവതി വെളിപ്പെടുത്തി. ഇത് വ്യക്തമാക്കുന്ന ഫോട്ടോകളും യുവതി പങ്കുവെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here