പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: റഷ്യന്‍ – യുക്രെയിന്‍ യുദ്ധം സന്ധിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട ലോകരാഷ്ട്രങ്ങള്‍ റഷ്യക്കെതിരെ കനത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെ പിന്തുണച്ച് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനികളാണ് വിസ, മാസ്റ്റര്‍ കാര്‍ഡ് സേവനം നിറുത്തി വെക്കുന്നതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നിരോധനം ഉടന്‍ നിലവില്‍ വരുമെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ റഷ്യയില്‍ വിതരണം ചെയ്തിട്ടുള്ള വിസ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നും കമ്പനികള്‍ അറിയിച്ചു.

പ്രകോപനമില്ലാതെ, മറ്റു രാജ്യങ്ങളുടെ സമ്മര്‍ദ്ദം അവഗണിച്ചു യുക്രെയിന്‍ അധിനിവേശത്തിന് യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിസ കാര്‍ഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അല്‍ കെല്ലി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ കാര്‍ഡുടമകള്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. എന്നാല്‍ സമാധാനത്തിനെ തീരെ ഭീഷണിയുയര്‍ത്തുന്ന റഷ്യയുമായി നിസ്സഹകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.

ക്രെഡിറ്റ് കാര്‍ഡ് സര്‍വീസിനു പുറമെ ബി.പി , ജനറല്‍ മോട്ടോഴ്‌സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും റഷ്യയില്‍ തുടരേണ്ടതില്ല എന്ന തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 4 യാഴ്ച വരെ യു എന്‍ കണക്കനുസരിച്ച് യുക്രെയിനില്‍ 1085 സിവിലിയന്‍സ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടികളും സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും അധികമാകും എന്ന് യു.എന്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here