രണ്ടാനച്ഛനെ കഴുത്തുഞെരിച്ച് കൊന്ന കേസില്‍ പ്രതിയായ 36കാരന് രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യം. കഴിഞ്ഞ വെളളിയാഴ്ചയാണ് ജെയ്‌സണ്‍ തരിയന്‍ എന്ന യുവാവ് രണ്ടാനച്ഛനായ മാത്യു ഓലപ്പുരയില്‍ എന്ന 69കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. സ്പ്രിംഗ് വാലി പെയ്ടണ്‍ ഡ്രൈവിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം.

ഡാളസ് കൗണ്ടി ജയിലിലാണ് തരിയന്‍ ഇപ്പോഴുള്ളത്. രണ്ടര ലക്ഷം ഡോളറിന്റെ ജാമ്യമാണ് പ്രതിക്ക് അനുവദിച്ചിരിക്കുന്നത്. പുറത്ത് കാര്‍ നീക്കിയിടാനായി പോയ താന്‍ തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവ് വീടിനകത്ത് മരിച്ച നിലയില്‍ കിടക്കുന്നതാണ് കണ്ടതെന്ന് ജെയ്‌സന്റെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. താന്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് മകന്‍ വാതില്‍ തുറന്നതെന്നും ഇവര്‍ മൊഴി നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here