സുമോദ് തോമസ് നെല്ലിക്കാല

ഫിലാഡല്‍ഫിയ: പെന്‍സില്‍വാനിയയിലെ പ്രെമുഖ മലയാളീ സംഘടനയായ പെന്‍സില്‍വാനിയ മലയാളീ അസോസിയേഷന്‍ ഫോര്‍ മലയാളീ പ്രോസ്പിരിറ്റി ആന്‍ഡ് അഡ്വാന്‍സ്മെ9റ്റ് (പമ്പ അസോസിയേഷന്‍) സംഘടിപ്പിച്ചിട്ടുള്ള മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു അനിത കൃഷ്ണ, സാബു പാമ്പാടി എന്നിവര്‍ നയിക്കുന്ന ഗാനമേള, അജി പണിക്കര്‍ നയിക്കുന്ന നൃത്ത ശില്‍പ്പം എന്നിവ അരങ്ങേറും.

മെയ് 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ച ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടത്തപ്പെടുക. മാതൃ ദിനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. അമ്മമാരെ ആദരിക്കുന്ന പ്രേത്യേക ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരണങ്ങള്‍ക്കു ഡോ. ഈപ്പന്‍ ഡാനിയേല്‍ 215 262 0709, ജോര്‍ജ് ഓലിക്കല്‍ 215 873 4365, റെവ. ഫിലിപ്‌സ് മോടയില്‍ 267 565 0335, അലക്‌സ് തോമസ് 215 850 5268 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here