ന്യൂയോർക്ക് : ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ രണ്ട് സിഖുകാർക്ക് നേരെ വിദ്വേഷ ആക്രമണം. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. നടക്കാനിറങ്ങിയ സിഖുകാരെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ന്യൂയോർക്ക് അറ്റോർണി ജനറൽ എന്നിവർ ആക്രമണത്തെ അപലപിച്ചു.