ഡാലസ്:ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയതിനുള്ള പുരസ്‌കാരം ഗായിക പി സുശീല നേടിയെടുത്തു.12 ഭാഷകളിലായി സുശീല പാടിയ 17,695 പാട്ടുകള്‍ പരിഗണിച്ചാണ് ഗിന്നസ് റെക്കോര്‍ഡ് സമിതി സുശീലക്ക് ഈ ബഹുമതി നല്‍കിയത്. നിലവിലുള്ള  ആശാ ഭോസ്ലെയുടെ റെക്കോര്‍ഡ് മറികടന്നാണ് ഈ റെക്കോര്‍ഡ് നേടിയെടുത്തത്.
മലയാളത്തിനുപുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഒറിയ തുടങ്ങിയ 12 ഭാഷകളിലാണ് സുശീല ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡുകള്‍, വിവിധ സംസ്ഥാനസര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ കൂടാതെ പത്മഭൂഷണും സുശീല നേടിയിട്ടുണ്ട്.
എബി മക്കപ്പുഴ

LEAVE A REPLY

Please enter your comment!
Please enter your name here