പി പി ചെറിയാന്‍

കാലിഫോര്‍ണിയ: മുപ്പത്തിയഞ്ചു മൈല്‍ വേഗതയുള്ള റോഡില്‍ 100 മൈല്‍ വേഗതയില്‍ ലംബോര്‍ഗനി വാഹനം ഓടിക്കുകയും, റെഡ് ലൈറ്റില്‍ നിറുത്താതെ ഇടത്തോട്ട് തിരിച്ചതിനെ തുടര്‍ന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന ലക്‌സസ് സെദാനില്‍ ഇടിച്ചു ഡ്രൈവറായ യുവതി കൊല്ലപ്പെടുകയും ചെയ്ത കേസ്സില്‍ 18.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഏപ്രില്‍ 27ന് ധാരണയായതായി അറ്റോര്‍ണി ഡാനിയേല്‍ ഗ്രയ്‌സി അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന്‍ മള്‍ട്ടി മില്യനിയര്‍ ബിസിനസ്സ്മാന്‍ ജെയിംസ് കുറിയുടെ മകനാണ്. 2021 ഫെബ്രുവരി 17ന് വെസ്റ്റ് ലോസ് ആഞ്ചല്‍സിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലപ്പെട്ട മോനിക്ക് മുനോസ്(32) ന്റെ കുടുംബാംഗങ്ങള്‍ ലൊ സ്യൂട്ട് ഫയല്‍ ചെയ്തിരുന്നത്. അപകടത്തില്‍ കൗമാരക്കാരന് സാരമായ പരിക്കേറ്റുവെങ്കിലും വിദഗ്ദ ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ചിരുന്നു.

അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് ഇപ്പോള്‍ അല്പം ആശ്വാസം ലഭിച്ചതായി അറ്റോര്‍ണി അവകാശപ്പെട്ടു. അപകടത്തിന് അഞ്ചു സെക്കന്റിന് മുമ്പ് ലംബോര്‍ഗനിയുടെ വാഹനം86 മൈലയായിരുന്നു. എന്നാല്‍ ഗ്യാസ് പെഡല്‍ 100 ശതമാനമായിരുന്നു. രണ്ടു സെക്കന്റ് മുമ്പ് വാഹനത്തിന്റെ കൃത്യ വേഗത 106 മൈല്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു അറ്റോര്‍ണി വിശദീകരിച്ചു.

കേസ്സില്‍ പ്രതിയായ കൗമാരക്കാരന് കഴിഞ്ഞ വര്‍ഷം കോടതി ഏഴു മുതല്‍ ഒമ്പതു മാസം വരെ തടവുശിക്ഷ വിധിച്ചിരുന്നു. ഇപ്പോഴും യുവാവ് ജയില്‍ വിമുക്തനായിട്ടില്ല. കൗമാരക്കാരന്റെ പിതാവ് വിധിയെ സ്വാഗതം ചെയ്തു. ഈ തുകയെങ്കിലും കുടുംബത്തിന് സഹായകരമാകട്ടെ എന്ന് അദ്ദേഹം പ്രതികരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here