തിരുവനന്തപുരം: സംസ്ഥാനത്ത് ഏ​പ്രില്‍ 28ന് ഭാഗികമായി നടപ്പാക്കിയ ലോഡ് നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. പ്രതിസന്ധി ഘട്ടത്തിൽ ഇതിനിടയിൽ 28-ന് മാത്രമാണ് 15 മിനുട്ട് ലോഡ് നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്.

അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ബാങ്കിംഗ് ഓഫർ മുഖേന ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതൽ ലഭ്യമാക്കി തുടങ്ങാനും KSEBL തീരുമാനിച്ചു. ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താൽക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്.

എന്നിരിക്കിലും ഊർജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രിയുടെ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here