പി പിചെറിയാന്‍

ഡാളസ്: ലോക പത്രസ്വാതന്ത്ര്യ ദിനമായ മെയ് മൂന്നിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നതായും പത്രസ്വാതന്ത്യദിന ആശംസകള്‍ നേരുന്നതായും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് കമ്മിറ്റി പ്രസിഡന്റ് സിജു വി ജോര്‍ജ് ഒരു സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പത്രസ്വാതന്ത്ര്യത്തിന്റെയും മാധ്യമ ധാര്‍മ്മികതയുടെയും പ്രാധാന്യം മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിക്കുക, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനോ അല്ലെങ്കില്‍ ഇല്ലാതാക്കുന്നതിനോ ശ്രമിക്കുന്ന ദുഷ്ട ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുക, പത്രസ്വാതന്ത്യത്തോടുള്ള സര്‍ക്കാരുകളുടെ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തുക, തുടങ്ങിയവയാണ് പത്രസ്വാതന്ത്ര്യദിനാചരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് ഐ പി സി എന്‍ റ്റി പ്രസിഡന്റ് സിജു ജോര്‍ജ് പറഞ്ഞു

സത്യത്തിനും മാധ്യമ ധര്‍മം നിറവേറ്റുമെന്നതിനിടയിലും ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന മാധ്യമപ്രവര്‍ത്തകരുടെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവത്കരിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ലോക പത്രസ്വാതന്ത്ര്യ ദിനം. ലോകമെമ്പാടുമുള്ള ഡസന്‍ കണക്കിന് രാജ്യങ്ങളില്‍, പ്രസിദ്ധീകരണങ്ങള്‍ സെന്‍സര്‍ ചെയ്യുകയും പിഴ ചുമത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്യുന്നു, പത്രപ്രവര്‍ത്തകരും എഡിറ്റര്‍മാരും പ്രസാധകരും ഉപദ്രവിക്കപ്പെടുന്നു, ആക്രമിക്കപ്പെടുന്നു, തടവിലാക്കപ്പെടുന്നു. കൊല്ലപ്പെടുന്നു.

പത്രസ്വാതന്ത്ര്യത്തിന് അനുകൂലമായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും മാധ്യമസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്തുന്നതിനുമുള്ള ഒരു ദിനംകൂടിയാണിത്. എല്ലാ വര്‍ഷവും, മെയ് 3 പത്രസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ആഘോഷിക്കുന്ന തീയതിയാണ്, ലോകമെമ്പാടുമുള്ള പത്രസ്വാതന്ത്ര്യം വിലയിരുത്തുക, മാധ്യമങ്ങളെ അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുക, തുടങ്ങി അനവധി പ്രവര്‍ത്തനങ്ങള്‍ വിവിധ പത്രപ്രവര്‍ത്തക സംഘടനകള്‍ നിര്‍വഹിക്കാറുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡണ്ട് സിജു വി. ജോര്‍ജിന് പുറമെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എബ്രഹാം തോമസ്, എബ്രഹാം തെക്കേമുറി, പി.പി. ചെറിയാന്‍, സണ്ണി മാളിയേക്കല്‍, ബിജിലി ജോര്‍ജ്, ടി.സി ചാക്കോ , ബെന്നി ജോണ്‍ , സാം മാത്യു, മീനു എലിസബത്ത്, അഞ്ചു ബിജിലി , ഫിലിപ്പ് തോമസ്, മാര്‍ട്ടിന്‍ വിലങ്ങോലില്‍, ഷാജി രാമപുരം,രവി കുമാര്‍ എടത്വ തുടങ്ങിയവരും ഈ സംഘടനയിലെ പ്രവര്‍ത്തക സമിതി അംഗങളാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here