കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. നാദാപുരത്തെ ട്യൂഷന്‍ സെന്റര്‍ നാട്ടുകാര്‍ അടിച്ച് തകര്‍ത്തു. വെള്ളൂര്‍ കോടഞ്ചേരി സ്വദേശി പാറോള്ളതില്‍ ബാബു (55) നെയാണ് നാദാപുരം പോലീസ് പോക്സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം.

വിദ്യാര്‍ത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറയുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ നിലയില്‍ കണ്ടെത്തിയ ബാബുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ഒരു മാസം മുമ്പാണ് ബാബുവിന്റെ നേതൃത്വത്തില്‍ പാരലല്‍ കോളേജ് ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ തിങ്കളാഴ്ച രാത്രി അജ്ഞാതര്‍ പാരലല്‍ കോളേജ് അടിച്ച് തകര്‍ത്ത് ബോര്‍ഡ് ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here