കൊച്ചി: സി പി എം ജില്ലാ കമ്മിറ്റി അംഗവും മുൻ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുമായ അഡ്വ കെ എസ് അരുൺകുമാർ തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയാവും. രാഷ്ട്രീയ പോരിന് ഒരുങ്ങാൻ തന്നെയാണ് സി പി എം തീരുമാനം.  പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർത്ഥിതന്നെ തെരഞ്ഞെടുപ്പിൽ ഉണ്ടാവണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് അഡ്വ അരുൺകുമാർ സ്ഥാനാർത്ഥിയാവുന്നത്.

നിലവിൽ ശിശു ക്ഷേമ സമിതി ഉപാധ്യക്ഷനാണ് അരുൺകുമാർ. എസ് എഫ് ഐയിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ അരുൺകുമാർ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായും പ്രൈസിഡന്റായും പ്രവർത്തിച്ചിരുന്നു. നിലവിൽ ലോയേഴ്‌സ് യൂണിയൻ ഭാരവാഹിയും സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗവുമാണ്.

ജില്ലയിൽ അറിയപ്പെടുന്ന യുവ നേതാവാണ് അരുൺകുമാർ. കെ റെയിൽ വിവാദങ്ങളിൽ ദൃശ്യമാധ്യമങ്ങളിൽ സർക്കാരിനെ ന്യായീകരിച്ച് നിരന്തരമായി രംഗത്തെത്തിയിരുന്ന നേതാവായിരുന്നു അരുൺ കുമാർ. വിവിധ പേരുകൾ ജില്ലാ കമ്മിറ്റി പരിഗണിച്ചിരുന്നു വെങ്കിലും അരുൺകുമാറിന്റെ പേരിനായിരുന്നു തുടക്കം മുതൽ മുൻതൂക്കം.  

LEAVE A REPLY

Please enter your comment!
Please enter your name here