പി പി ചെറിയാന്‍

ഡാളസ്: എല്‍എഫ്.എല്‍. അരിസോണ കാരര്‍ഡിനല്‍സ് ഡിഫന്‍സീവ് ബാക്ക് ജെഫ് ഗ്ലാഡിനി(25) തിങ്കളാഴ്ച(മെയ് 30) ഡാളസ്സിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഡാളസ് വുഡ്ഓള്‍റോജേഴ്‌സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാര്‍ഡിനല്‍ ഏജന്റ് സ്ഥിരീകരിച്ചു. ജെഫിന്റെ ആകസ്മിക മരണം ടീമംഗങ്ങള്‍ക്കും, കൂട്ടുക്കാര്‍ക്കും ഉള്‍കൊള്ളുവാനാകുന്നില്ല എന്ന് ഏജന്റ് പ്രതികരിച്ചു.

മെമ്മോറിയല്‍ ഡെ അവധിയായതിനാല്‍ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെകുറിച്ചു പ്രതികരിച്ചിട്ടില്ല. ടെക്‌സസ്സിലെ ന്യൂ ബോസ്റ്റണില്‍ 1996 ഡിസംബര്‍ 12നായിരുന്നു ജെഫിന്റെ ജനനം. ടെക്‌സസ് ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്നു(2015-2019). പിന്നീട് മിനിസോട്ട വൈകിന്‍സില്‍ ചേര്‍ന്നു.

2022ലാണ് അരിസോണ കോര്‍ഡിനന്‍സില്‍ അംഗമാകുന്നത്. നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗില്‍ (NFL) രണ്ടു സീസണില്‍ ഫുട്‌ബോള്‍ കോര്‍ണര്‍ ബാക്കിലിരുന്നു. അരിസോണ കാര്‍ഡിനല്‍സുമായി ഈ വര്‍ഷം മാര്‍ച്ച് 17നായിരുന്നു കരാറില്‍ ഒപ്പിട്ടിരുന്നത്. രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍. തിങ്കളാഴ്ച രാവിലെ സംഭവിച്ച അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here