അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരുക്ക്. രാജ്യത്തെ നടുക്കിയ 19 സ്‌കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ആഘാതം മാറുന്നതിനു മുന്‍പാണ് വീണ്ടും സ്‌കൂളില്‍ വെടിവെപ്പുണ്ടായത്. ന്യൂ ഓര്‍ലീന്‍സിലെ മോറിസ് ജെഫ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സ്‌കൂളിലെ ബിരുദദാനച്ചടങ്ങിനിടെയായിരുന്നു വെടിവെപ്പ്. ചടങ്ങ് നടന്ന ഹാളിനു പുറത്താണ് വെടിവെപ്പുണ്ടായത്.

സേവിയര്‍ യൂണിവേഴ്‌സിറ്റിയുടെ കോണ്‍വൊക്കേഷന്‍ സെന്ററിലായിരുന്നു സംഭവം. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വയോധികയായ ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരുടെ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം രാജ്യത്ത് സ്‌കൂളുകളില്‍ ഗണ്‍ വയലന്‍സ് തുടര്‍ക്കഥയാവുന്നത് ഭീതി പരത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here